KeralaLatest NewsIndia

ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല, ശ്രീറാം വെങ്കിട്ടരാമന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്ക്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സേവന സംബന്ധമായ തര്‍ക്കങ്ങളും പരാതികളും പരിഹരിക്കാനായി വിഭാവനം ചെയ്തിട്ടുള്ള സംവിധാനമാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ്ട്രിബ്യൂണല്‍.

കൊച്ചി : സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ (സി.എ.ടി) ഹര്‍ജി നൽകാനൊരുങ്ങുന്നു. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ശ്രീറാമിന്റെ നീക്കം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സേവന സംബന്ധമായ തര്‍ക്കങ്ങളും പരാതികളും പരിഹരിക്കാനായി വിഭാവനം ചെയ്തിട്ടുള്ള സംവിധാനമാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ്ട്രിബ്യൂണല്‍.

നേരത്തേ കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചതും ട്രിബ്യൂണലില്‍ ചൂണ്ടിക്കാട്ടും. തനിക്കെതിരേയുള്ള കുറ്റം തെളിയിക്കാന്‍ പോലീസിനു കഴിഞ്ഞില്ല. ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. മനഃപൂര്‍വമല്ലാത്ത വാഹനാപകടമാണു സംഭവിച്ചത്. താന്‍ മദ്യപിച്ചിരുന്നെന്നു സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാനാകില്ല. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടത്താത്തതിനാല്‍ നരഹത്യാക്കുറ്റം നിലനില്‍ക്കില്ല.

അതിനാല്‍ സസ്‌പെന്‍ഷന്‍ അന്യായമായ നടപടിയാണെന്നും പ്രബേഷനുശേഷമുള്ള ആദ്യ നിയമനമാണു ചുമതലയേല്‍ക്കും മുമ്പ് സസ്‌പെന്‍ഷന്‍ വഴി തടഞ്ഞതെന്നും ഹര്‍ജിയില്‍ പറയും. സര്‍വേ ഡയറക്ടറായി ആദ്യനിയമനത്തിന്റെ ആഘോഷം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. സർക്കാരിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. പോലീസ് നിയമാനുസൃതം സ്വീകരിക്കേണ്ട നടപടികള്‍ ചെയ്തില്ലെന്ന് കോടതി വിമര്‍ശിച്ചു. ഒരുമണിക്കൂര്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയിട്ടും നടപടികള്‍ എടുത്തിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു.

അന്വേഷണത്തില്‍ പോലീസ് പ്രൊഫഷണലിസം കാണിച്ചില്ല. ശ്രീറാമിന്റെ വൈദ്യപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണ്. അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലീസിന് വ്യക്തമായ പദ്ധതിയില്ല. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button