KeralaLatest News

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് കോടതി; കാരണം ഇതാണ്

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതിയുടെ നടപടിയെ ഹൈക്കോടതി ശരിവെച്ചു.

ALSO READ: കനത്ത മഴയ്ക്ക് പിന്നാലെ ഈ ജില്ലകളില്‍ സോയില്‍ പൈപ്പിംഗ് പ്രതിഭാസം

ശ്രീറാം മദ്യപിച്ചതായി സാക്ഷി മൊഴി മാത്രമാണുള്ളത്, രേഖകളുടെ തെളിവില്ല. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു എന്നതിന് തെളിവില്ലാത്തതിനാല്‍ 304-ാം വകുപ്പ് നിലനില്‍ക്കുമെന്ന് പറയാനാകില്ല. അന്വേഷണത്തില്‍ പോലീസ് പ്രൊഫഷനലിസം കാണിച്ചില്ല. വൈദ്യപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്നും അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ല എന്നും കോടതി വിമര്‍ശിച്ചു.

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസില്‍ 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് നേരത്തെ ഡിജിപി നിര്‍ദേശിച്ചിരുന്നു. കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നാണ് ശ്രീറാം ജാമ്യം നേടിയത്. ബഷീറിന്റെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നും ശ്രാറാം വെങ്കിട്ടരാമന്‍
അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍, അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് ദൃക്‌സാക്ഷി ജോബി മൊഴി നല്‍കിയത്.

ALSO READ: കശ്മീരില്‍ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന വിഷയത്തില്‍ സുപ്രീംകോടതി വിധി പുറത്ത്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നലെയാണ് ആശുപത്രി വിട്ടത്. വാഹനാപകടത്തില്‍ ശ്രീറാമിന്റെ കൈയ്ക്കും നട്ടെല്ലിനും പരുക്കേറ്റിരുന്നു. കനത്ത ആഘാതങ്ങള്‍ മൂലം ഒരു സംഭവത്തെ കുറിച്ച് പൂര്‍ണമായി ഓര്‍ത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ ശ്രീറാമിന് ബാധിച്ചെന്ന് നേരത്തെ മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button