
ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയെ വിളിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ട്രോളി സോഷ്യൽ മീഡിയ. ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റിന്റെ പേരക്കുട്ടിയുടെ പേരൊന്നു ഗൂഗിളില്‍ തെരഞ്ഞിരുന്നെങ്കില്‍ വെറുതെ ഫോണ്‍ ചെയ്ത് കാശ് കളയേണ്ടിവരില്ലായിരുന്നുവെന്നാണ് സോഷ്യൽ മീഡിയ ഇമ്രാൻ ഖാനോട് പറയുന്നത്.
Read also: കാശ്മീരികള്‍ കൊല്ലപ്പെടാന്‍ സാധ്യത; ഇന്തോനേഷ്യയോട് സഹായം തേടി ഇമ്രാന്‍ ഖാന്‍
ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയുടെ പേരക്കുട്ടിയുടെ പേര് ജാന്‍ ഏഥസ് ശ്രീനരേന്ദ്ര എന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ബഹുമാനവും സ്നേഹവും കൊണ്ടാണ് തന്റെ കൊച്ചുമകന് ഇത്തരത്തിൽ പേര് ഇട്ടതെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റിന്റെ മൂത്തമകന്‍ ജിബ്രാന്‍ റകബൂമിംഗിന്റെയും മരുമകള്‍ സെല്‍വി ആനന്ദയുടെയും മകനാണ് ശ്രീനരേന്ദ്ര.
Post Your Comments