ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ ഇന്തോനേഷ്യയോട് സഹായം തേടി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സാഹചര്യത്തില്‍ കാശ്മീരികള്‍ കൊല്ലപ്പെടാന്‍ സാധ്യത ഉണ്ടെന്നും അവര്‍ ഗുരുതരമായ അപകടത്തിലാണെന്നും ഇമ്രാന്‍ ഖാന്‍ ടെലിഫോണ്‍ വഴി ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയോട് വ്യക്തമാക്കി. ഈ അവസരത്തില്‍ സഹായിക്കേണ്ടത് ലോകത്തെ വിവിധ രാഷ്ട്രങ്ങളുടെ കടമയാണെന്നും ഇമ്രാന്‍ അറിയിച്ചിട്ടുണ്ട്.
Read also: കശ്മീര്‍ വിഷയം; അടിയന്തര സംയുക്ത യോഗത്തിലെത്താതെ ഇമ്രാന്‍ ഖാന്‍- സഭയില്‍ വന്‍ ബഹളം
മുൻപ് യു.കെ, മലേഷ്യ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരെയും, തുര്‍ക്കി പ്രസിഡന്റിനെയും, സൗദി രാജകുമാരനെയും. ബഹ്‌റൈന്‍ രാജാവിനെയും ഇതേ ആവശ്യം കൊണ്ട് ഇമ്രാൻ ഖാൻ സമീപിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവിയും അധികാരങ്ങളും നല്‍കി പോന്നിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370യും, 35എയും ഇന്ത്യ എടുത്ത് മാറ്റുന്നത്.
Post Your Comments