Latest NewsKerala

കേരളത്തിലെ കര്‍ഷകരുടെ കാര്‍ഷിക ലോണ്‍ സംബന്ധിച്ച് ആര്‍ബിഐ ഗവര്‍ണര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ അപേക്ഷ

ന്യൂഡല്‍ഹി: കേരളത്തിലെ കര്‍ഷകരുടെ കാര്‍ഷിക ലോണ്‍ സംബന്ധിച്ച് ആര്‍ബിഐ ഗവര്‍ണര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ അപേക്ഷ . മഴക്കെടുതിയില്‍പ്പെട്ടുഴലുന്ന കൃഷി നശിച്ചവര്‍ക്കായകേരളത്തിനായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി എം.പി. ലോണുകള്‍ തിരിച്ചടയ്ക്കാനുള്ള മോറട്ടോറിയം നീട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിസര്‍ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് രാഹുല്‍ ഗാന്ധി കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും കേരളം നൂറ്റാണ്ടിലെ പ്രളയത്തെ നേരിട്ടതാണെന്നും കത്തില്‍ പറയുന്നു.

‘കഴിഞ്ഞ വര്‍ഷവും നൂറ്റാണ്ടിലെ പ്രളയത്തിനാണ് കേരളം സാക്ഷിയായത്. അതുകൊണ്ടു തന്നെ ലോണുകള്‍ തിരിച്ചടയ്ക്കാനുള്ള മോറട്ടോറിയം 2019 ഡിസംബര്‍ വരെ നീട്ടണം’ രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു. ലോണുകള്‍ തിരിച്ചടപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ നടപടിക്രമങ്ങളില്‍ മനംനൊന്ത് നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവവും രാഹുല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button