ന്യൂഡല്‍ഹി: വിമാനത്താവളത്തിന്റെ റണ്‍വേയില്‍ തെരുവുപട്ടികളിറങ്ങി. ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. മുംബൈയിൽ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനം റണ്‍വേ തൊടുന്നതിന് സെക്കന്റുകള്‍ ശേഷിക്കെയാണ് റണ്‍വേയിൽ പട്ടികൾ നിൽക്കുന്നതായി കണ്ടത്. പൈലറ്റ് ഉടൻ തന്നെ എയര്‍ട്രാഫിക് കണ്‍ട്രോളറിനെ വിവരം അറിയിക്കുകയും പിന്നീട് ഏകദേശം പതിനഞ്ച് മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം വിമാനം ലാൻഡ് ചെയ്യുകയുമായിരുന്നു.
Read also: റണ്‍വേ അപകടങ്ങള്‍; നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡിജിസിഎ ഉത്തരവ്
ഗോവിന്ദ് ഗവോങ്കര്‍ എന്ന യാത്രക്കാരനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇറങ്ങാനുള്ള നിർദേശത്തിനുശേഷം വിമാനം വീണ്ടും പറന്നുയർന്നതോടെ പൈലറ്റിനോട് വിവരം അന്വേഷിച്ചപ്പോഴാണ് നായ്ക്കൾ നിൽക്കുന്ന വിവരം പറഞ്ഞതെന്ന് ഗോവിന്ദ് ഗോയങ്കർ പറഞ്ഞു. അതേസമയം രാത്രിയായതിനാല്‍ റണ്‍വേയില്‍ തെരുവുനായ്ക്കളെ കാണാന്‍ സാധിച്ചില്ലെന്നാണ് വിമാനത്താവളം അധികൃതർ വ്യക്തമാക്കുന്നത്.
Post Your Comments