KeralaLatest NewsIndia

ഒരു ജ്ഞാനപ്പാന വാങ്ങി മുഖ്യമന്ത്രിയെ ഒന്നു വായിച്ചു കേൾപ്പിക്കാൻ 76000 രൂപ ശമ്പളം വാങ്ങുന്ന വേലപ്പൻ സഖാവിനോട് വിനീതമായി അപേക്ഷിക്കുന്നു: പിണറായിക്കെതിരെ കെ സുരേന്ദ്രൻ

ഒടുക്കത്തെ കൊടുക്കലല്ലേ ഇനി ഒരിക്കലും കൊടുക്കാൻ കഴിയില്ലല്ലോ

മാസം 76000 രൂപ ശമ്പളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിച്ചതിനെതിരെ കെ സുരേന്ദ്രൻ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് കെ സുരേന്ദ്രന്റെ പരിഹാസം. പോസ്റ്റ് ഇങ്ങനെ,

വയസ്സാൻകാലത്ത് വേലപ്പനും വേല കിട്ടി. ശമ്പളം മാസം 76000. വേലയും കൂലിയുമില്ലാതെ നടക്കുന്ന വേലായുധൻമാർ ഇനിയുമുണ്ടാവില്ലേ എ. കെ. ജി സെന്ററിൽ. അവർക്കും കൂടി കൊടുക്കണം സാർ. ഒടുക്കത്തെ കൊടുക്കലല്ലേ ഇനി ഒരിക്കലും കൊടുക്കാൻ കഴിയില്ലല്ലോ.

മാസം 14000 രൂപയ്ക്ക് എന്തൊടുക്കത്തെ ആനുകാലികങ്ങളാണ് ഇയാൾ വാങ്ങി വായിക്കാൻ പോകുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. വാങ്ങുന്ന കൂട്ടത്തിൽ ഒരു ജ്ഞാനപ്പാന വാങ്ങി മുഖ്യമന്ത്രിയെ ഒന്നു വായിച്ചു കേൾപ്പിക്കാൻ വേലപ്പൻ സഖാവിനോട് വിനീതമായി അപേക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button