തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ആശങ്ക ഒഴിയുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മേഘാവരണം കേരള തീരത്തുനിന്ന് അകലുകയും പടിഞ്ഞാറന്‍കാറ്റിന്റെ ശക്തി കുറയുന്നുവെന്നതുമാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ന്യൂനമര്‍ദം പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറുന്നതും മഴയുടെ ശക്തി കുറയ്ക്കുമെന്നാണ് പ്രവചനം.
Read Also : സംസ്ഥാനത്ത് വീണ്ടും കനത്ത മഴ ആരംഭിച്ചു : മൂന്ന് ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശവും റെഡ് അലര്‍ട്ടും
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാപഠന വകുപ്പാണ് ആശാവഹമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേരളത്തിന്റെ തീരത്തോട് അടുത്തുണ്ടായിരുന്ന വലിയ മേഘാവരണം പടിഞ്ഞാറ് ഭാഗത്തേക്ക് മാറിയിട്ടുണ്ട്. ഉത്തരേന്ത്യയ്ക്ക് മുകളില്‍ രൂപമെടുത്ത ന്യൂനമര്‍ദം പടിഞ്ഞാറന്‍ ദിശയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. ഇതാണ് കാറ്റിന്റെ ഗതി മാറാനും ശക്തി കുറയാനും കാരണമാകുന്നത്.
ഇതോടെ അതിതീവ്രമായ മഴ സംസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞു. ഒറ്റപ്പെട്ട കനത്ത മഴയോ, വ്യാപകമായ ചെറിയ മഴയോ പെയ്യാനേ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇത്തരത്തില്‍ മഴ തുടരും. നാളെ വൈകുന്നേരത്തോടെ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥ ഉണ്ടാകുമെന്നും വകുപ്പ് വിലയിരുത്തുന്നു.
Read Also : സംസ്ഥാനത്ത് മലയോരജില്ലകളില്‍ പെയ്ത കനത്ത മഴയ്ക്കു പിന്നില്‍ മേഘസ്ഫോടനമെന്ന് സംശയം
തെക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രിയോടെയും വടക്കന്‍ ജില്ലകളില്‍ നാളെയോടെയും മഴ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ കേരള വെതറും പ്രവചിക്കുന്നു. ഇപ്പോള്‍ ലഭിക്കുന്ന മഴ ഇന്ന് രാത്രി മുതല്‍ തെക്കന്‍, മധ്യ കേരളത്തിലും നാളെ വൈകിട്ടോടെ വടക്കന്‍ ജില്ലകളിലും കുറയും.
Post Your Comments