ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍- 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 2:21നാണ് ചന്ദ്രയാന്‍ രണ്ടിനെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയിലേക്ക് മാറ്റിയത്. 1203 സെക്കന്‍ഡ് (20.05 മിനുട്ട്) നേരം പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന ചന്ദ്രയാന്‍- 2 ഓഗസ്റ്റ് 20-ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ‘ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍’ എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കും. സെപ്റ്റംബര്‍ രണ്ടിനായിരിക്കും വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടുക. സെപ്റ്റംബര്‍ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക.
#ISRO
Trans Lunar Insertion (TLI) maneuver was performed today (August 14, 2019) at 0221 hrs IST as planned.For details please see https://t.co/3TUN7onz6z
Here’s the view of Control Centre at ISTRAC, Bengaluru pic.twitter.com/dp5oNZiLoL
— ISRO (@isro) August 13, 2019
Post Your Comments