ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൃഷ്ണനോടും അര്‍ജുനനോടും താരതമ്യപ്പെടുത്തിയതിന് പിന്നാലെ നടന്‍ രജനികാന്തിനെതിരെ വിമർശനവുമായി തമിഴ്‌നാട് കോൺഗ്രസ്. മഹാഭാരതം ശരിയായ രീതിയില്‍ ഒന്നുകൂടി വായിക്കാന്‍ തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അളഗിരി രജനികാന്തിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിനിടെയാണ് രജനികാന്ത് മോദിയെയും അമിത് ഷായെയും കൃഷ്ണനോടും അര്‍ജുനനോടും താരതമ്യപ്പെടുത്തി സംസാരിച്ചത്.
എങ്ങനെയാണ് കോടിക്കണക്കിന് ആളുകളുടെ അവകാശങ്ങള്‍ തട്ടിപ്പറിച്ചവര്‍ക്ക് കൃഷ്ണനും അര്‍ജുനനും ആകാന്‍ സാധിക്കുക? പ്രിയപ്പെട്ട രജനികാന്ത്, ദയവായി മഹാഭാരതം ഒന്നുകൂടി വായിക്കൂ. ദയവായി ശ്രദ്ധിച്ച് വായിക്കൂ. ഇത്തരമൊരു പ്രതികരണം രജനികാന്തില്‍നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നും കെ എസ് അളഗിരി കൂട്ടിച്ചേർത്തു.
Post Your Comments