Latest NewsIndia

കശ്മീരില്‍ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന വിഷയത്തില്‍ സുപ്രീംകോടതി വിധി പുറത്ത്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. കശ്മീരില്‍ നിലവിലെ സാഹചര്യം എത്രകാലം തുടരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോടായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍  കേന്ദ്രം എല്ലാ സാഹചര്യങ്ങളും പരിശോധിച്ചു വരികയാണെന്നായിരുന്നു എജിയുടെ മറുപടി. ജസ്റ്റിസ് അരുണ്‍ മിശ്ര, എം ആര്‍ ഷാ, അജയ് റസ്തോഗി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ALSO READ: ഞങ്ങള്‍ക്ക് വിമാനം ആവശ്യമില്ല; സത്യപാല്‍ മാലിക്കിന് മറുപടിയുമായി രാഹുല്‍ ഗാന്ധി

കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. ദിനംപ്രതി ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ഇതുവരെ ഒരു ജീവനും നഷ്ടമായിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധരാണ് സര്‍ക്കാരെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.

ALSO READ: കശ്മീരിലെ കേന്ദ്രതീരുമാനം  എന്തിന് ?  ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ പറയുന്നത് ഇങ്ങനെ 

കശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നടപടികള്‍ ചോദ്യം ചെയ്ത് കൊണ്ട് രാഷ്ട്രീയ നിരീക്ഷകന്‍ തെഹ്‌സീന്‍ പൂനെവാല സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. വാര്‍ത്താവിനമയ സംവിധാനങ്ങള്‍ക്ക് മേലുള്ള സമ്പൂര്‍ണ്ണ നിരോധനം അംഗീകരിക്കാനാവില്ലെന്നും സ്‌കൂളുകളും, ആശുപ്ത്രികളും, പോലീസ് സ്റ്റേഷനുകളുമെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button