കൊച്ചി: വെള്ളം കയറിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് എസ്ബിഐയുടെ അറിയിപ്പ് . ശക്തമായ മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് പലയിടത്തും വെള്ളം കയറിയ സാഹചര്യത്തിലാണ് അറിയിപ്പുമായി എസ്ബിഐ രംഗത്ത് എത്തിയത്. പലയിടത്തും വെള്ളം കയറി എടിഎം മെഷീനുകള്‍ തകരാറിലായ നിലയിലാണ്. ഈ സാഹചര്യത്തില്‍ പെട്രോള്‍ പമ്പില്‍ നിന്നും പണമെടുക്കാമെന്ന് എസ്ബിഐ അറിയിച്ചു. പെട്രോള്‍ പമ്പുകളിലും കടകളിലുമുള്ള എസ്ബിഐ പിഒഎസ് മെഷീനുകളില്‍ കാര്‍ഡ് സൈ്വപ് ചെയ്ത് പണമെടുക്കാനുള്ള സൗകര്യമുള്ളതായി അധികൃതര്‍ അറിയിച്ചു.
ഓരോ ഇടപാടിനും അഞ്ച് രൂപ വീതം സര്‍വീസ് ചാര്‍ജ് കടയുടമക്കും പെട്രോള്‍ പമ്പിനും ബാങ്ക് നല്‍കും. നേരത്തേ നിലവിലുള്ള സേവനമാണിതെന്നും എസ്ബിഐ അധികൃതര്‍ വ്യക്തമാക്കി. പിഒഎസ് മെഷീനില്‍ സെയില്‍ ഓപ്ഷന് പകരം ക്യാഷ് ഓപ്ഷന്‍ എടുത്താലാണ് ഈ സേവനം ലഭ്യമാവുക.
Post Your Comments