Latest NewsKeralaIndia

ഭര്‍ത്താവുമായി അകന്നു താമസിക്കുന്ന യുവതിയെ വാടകവീടെടുത്ത് പീഡിപ്പിച്ച ശേഷം മുങ്ങിയ ആൾ അറസ്റ്റിൽ

യുവതിയുമൊത്ത് ഒരുമാസം താമസിച്ച ഇയാള്‍ പിന്നീട് വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

കൊച്ചി: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി വാടക വീടെടുത്തു താമസിപ്പിച്ചു പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ആലങ്ങോട് മേലോക്കാട്ടില്‍ വീട്ടില്‍ യാസര്‍ അറാഫത്തിനെ ആണ് അറസ്റ്റ് ചെയ്തത്. യുവതിയുമൊത്ത് ഒരുമാസം താമസിച്ച ഇയാള്‍ പിന്നീട് വിദേശത്തേക്ക് മുങ്ങുകയായിരുന്നു. വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് യുവതിയെ വിളിച്ചറിയിക്കുകയും ചെയ്തു.

ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന യുവതിയെ വിവാഹിതനാണെന്നുളള കാര്യം മറച്ചുവെച്ച്‌ വിവാഹവാഗ്ദാനം നല്‍കി കളമശ്ശേരി പള്ളിലാക്കരയില്‍ വാടകവീടെടുത്ത് താമസിപ്പിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. തുടർന്ന് യുവതി പരാതി നൽകുകയായിരുന്നു. ഇയാള്‍ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സിഐ എ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button