Latest NewsNews

മലമുകളില്‍ ചതുപ്പ് നിറഞ്ഞ വലിയ ജലാശയവും ഗര്‍ത്തവും : ഉരുള്‍പ്പൊട്ടല്‍ ഭീഷണി : നൂറുകണക്കിന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

വയനാട്: മലമുകളില്‍ ചതുപ്പ് നിറഞ്ഞ ജലാശയം കണ്ടെത്തി. കുറിച്യര്‍മലയുടെ മുകളിലാണ് ജലാശയം കണ്ടെത്തിയിരിക്കുന്നത്. ശക്തമായ മഴയിവാണ് ചെളി നിറഞ്ഞ ജലാശയം രൂപപ്പെട്ടത്. ഇതോടെ മലയടിവാരത്തുള്ള നൂറുകണക്കിന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

മണ്ണുസംരക്ഷണ വകുപ്പും വനംവകുപ്പും ചേര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണു വനത്തില്‍ മലമുകളിലായി വലിയ ജലാശയം കണ്ടെത്തിയത്.

വൈത്തിരി തരുവണ റോഡില്‍ പൊഴുതനയ്ക്കു സമീപം ആറാംമൈലില്‍ നിന്നു 4 കിലോമീറ്റര്‍ മാറിയാണു കുറിച്യര്‍മല. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നാണിത്.

മലയിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്നുള്ള വിള്ളല്‍ ഈ ജലാശയത്തില്‍ വരെയെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി. ഈ വിള്ളല്‍ വ്യാപിക്കുകയും പ്രദേശത്ത് കനത്ത മഴ പെയ്യുകയും ചെയ്താല്‍ അതിഗുരുതരമായ സാഹചര്യമാകും ഉണ്ടാകാന്‍ പോകുന്നത്.

മലവെള്ളത്തിനൊപ്പം ജലാശയത്തില്‍ സംഭരിച്ച വെള്ളവും മണ്ണും കല്ലും മരങ്ങളും ഒലിച്ച് താഴെ ജനവാസമേഖലയിലേക്ക് ഇറങ്ങിയാല്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാവുക. ഇതോടൊപ്പം മലയില്‍ 60 മീറ്റര്‍ നീളവും 10 മീറ്റര്‍ ആഴവുമുള്ള വന്‍ ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button