ഇസ്ലാമബാദ്: പാകിസ്ഥാൻ രാഷ്ട്രീയനേതാവിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു. ഇന്ത്യയിൽ കോൺഗ്രസ്സും കമ്യൂണിസ്റ്റ് പാർട്ടിയും പാകിസ്താന് അനുകൂലമാണെന്നും അവർ തങ്ങൾക്കൊപ്പമാണെന്നും തെളിവുകൾ നിരത്തിയാണ് പാകിസ്താൻ രാഷ്ട്രീയനേതാവും പത്രപ്രവർത്തകനുമായ മുഷാഹിദ് ഹുസൈൻ പറയുന്നത്. കശ്മീർ ജനതയുടെ ദുരിതങ്ങൾ എപ്പോൾ അവസാനിക്കുമെന്ന് വാർത്താ അവതാരകൻ ചോദിച്ചപ്പോൾ ഹുസൈൻ പറഞ്ഞു,
‘നമ്മൾ ഈ വിഷയത്തെ ഗൗരവത്തോടെയും സുസ്ഥിരമായും സമീപിക്കണം. ഇത് ഒരു നീണ്ട യുദ്ധമാണ്. ഇന്ത്യ ഒരു വലിയ രാജ്യമാണ്. അരുന്ധതി റോയ്, മമത ബാനർജി, കോൺഗ്രസ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി, ദലിത് പാർട്ടികൾ എന്നിവരെപ്പോലെ ഇന്ത്യയിൽ നിന്നുള്ള നിരവധി ആളുകൾ നമ്മളുടെ അനുഭാവികളാണ്. ഇന്ത്യയെല്ലാം മോദിയുടെ കൂടെയില്ല.’ എന്നും ഇയാൾ കൂട്ടിച്ചേർത്തു. വീഡിയോ കാണാം:
Q. “Kashmir ko Azaadi Kaise Milegi?”
Pakistani Politican & Geo-Strategist Mushahid Hussain-
“Kai Hindustan ke log aapke (Pakistan) saath sympathizer bhi hain. Arundhati Roy hai, Mamta Banerji hai, Congress party hai, Communist Party……Saare Modi ke saath nahi hain.” pic.twitter.com/O6e3EsZmEC
— Jammu-Kashmir Now (@JammuKashmirNow) August 11, 2019
Post Your Comments