Latest NewsIndia

ദസറ സമ്മാനമായി നിങ്ങളുടെ ഡിഎ വര്‍ദ്ധിപ്പിച്ചേക്കും

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദസറ സമ്മാനമായി ഡിഎ വര്‍ദ്ധന. ഡിയര്‍നസ് അലവന്‍സില്‍ അഞ്ച് ശതമാനം വര്‍ദ്ധനവ് ലഭിക്കാനാണ് സാധ്യത. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12% ഡിഎ ലഭിക്കുന്നണ്ട്. ഏഴാം ശമ്പള കമ്മീഷന്റെ ഭാഗമായാണ് ഈ ഉത്സവ സീസണില്‍് 5% വര്‍ദ്ധനവ് ലഭിക്കുന്നത്.

ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലെ ശമ്പളം. ഓരോ ആറുമാസം കൂടുമ്പോഴും സര്‍ക്കാര്‍ ഡി.എന്‍.എ വിശകലനം ചെയ്യുന്നുണ്ട്. അലവന്‍സ് വര്‍ദ്ധിപ്പിക്കാനുള്ള ഏത് തീരുമാനവും ജീവനക്കാര്‍ക്ക് വലിയ ആശ്വാസമായിരിക്കും.

READ ALSO: കശ്മീരിലെ കേന്ദ്രതീരുമാനം  എന്തിന് ?  ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ പറയുന്നത് ഇങ്ങനെ 

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഡിഎ വര്‍ദ്ധനവ് ഓഗസ്റ്റ് അവസാന വാരത്തിലോ ഒക്ടോബറില്‍ ദസറ സീസണിലോ ആകും നടപ്പിലാക്കാന്‍ സാധ്യത. ജീവനക്കാര്‍ക്ക് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ കുടിശ്ശിക തുക ലഭിക്കും.

രണ്ടാം മോദി സര്‍ക്കാരില്‍ പുതിയ ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍ ചുമതലയേറ്റ ശേഷം, മിനിമം ശമ്പളവുമായി ബന്ധപ്പെട്ട് ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകളില്‍ ജീവനക്കാര്‍ തൃപ്തരല്ലെന്ന് കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ശമ്പളത്തതില്‍ 8,000 രൂപയുടെ വര്‍ധന ആവശ്യമാണെന്നും അവര്‍ പറഞ്ഞിരുന്നു.

READ ALSO: ‘ എനിക്കറിയാം അവള്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന്’; യുഎഇയില്‍ കാണാതായ ഭാര്യയെ തേടി പ്രവാസി

shortlink

Related Articles

Post Your Comments

Related Articles


Back to top button