Latest NewsIndia

യുവാവ് ഭാര്യയുടെ കഴുത്തറുത്ത് അഴുക്കുചാലില്‍ എറിഞ്ഞു: ദമ്പതികള്‍ ജാതി എതിര്‍പ്പുകളെ അതിജീവിച്ച് പ്രണയവിവാഹിതരായവര്‍

വിജയവാഡ•വിജയവാഡയിലെ ശ്രീനഗര്‍ കോളനിയില്‍ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന മണി ക്രാന്തി (26) ആണ് കൊല്ലപ്പെട്ടത്. പെടെതി പ്രഭു കുമാര്‍ (30) അഞ്ച് വര്‍ഷം മുന്‍പാണ്‌ ഇവരെ പ്രണയിച്ചു വിവാഹം കഴിച്ചത്.

ഞായറാഴ്ച, ചന്തയില്‍ പോയി വരികയായിരുന്ന പ്രഭു കുമാര്‍ മണി ക്രാന്തിയെ വീടിന് സമീപം വച്ച് അരിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രഭുകുമാര്‍ മണിയുടെ തല അറുത്തെടുത്ത് കൊണ്ടുപോയി. ഇത് കണ്ട് നാട്ടുകാര്‍ ഭയന്നു. ആളുകള്‍ കണ്ടെന്ന് മനസിലായതോടെ ഇയാള്‍ ഭാര്യയുടെ തലയുമായി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നഗരത്തിലെ മാലിന്യത്തിന്റെ ഭൂരിപക്ഷവും വഹിക്കുന്ന ഒരു തോട്ടില്‍ ഭാര്യയുടെ തല എറിഞ്ഞു കളയുകയായിരുന്നു.

ALSO READ: വിവാഹം കഴിഞ്ഞിട്ടും എന്തിനും അമ്മയെ ആശ്രയിക്കുന്ന ഭര്‍ത്താവ്: പ്രണയിച്ച് വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ വൈറല്‍ കുറിപ്പ്

ദമ്പതികള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മണിയും പ്രഭു കുമാറും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിലുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലും കലാശിക്കുകയായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇവരുടെ ബന്ധത്തില്‍ വീട്ടുകാര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ അഞ്ച് വര്‍ഷം മുന്‍പ് ഇരുവരും വിവാഹിതരാകുകയായിരുന്നു.

രണ്ട് വര്‍ഷം മുന്‍പ് പ്രശ്നങ്ങള്‍ തുടങ്ങുന്നത് വരെ ഇരുവരും സന്തോഷകരമായ ജീവിതമാണ്‌ നയിച്ചിരുന്നത്. അവസാന ഒന്നര വര്‍ഷമായി വഴക്ക് ഉച്ചസ്ഥായിയില്‍ എത്തുകയും ഇരുവരും വിവാഹ മോചനം നേടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. മണി ക്രാന്തി പ്രഭു കുമാറിനെതിരെ നിരവധി തവണ പോലീസിലും പരാതി നല്‍കിയിരുന്നു.

വിവാഹമോചനക്കേസ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലും പ്രഭു കുമാര്‍ മണിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അവര്‍ കോടതിയില്‍ പരാതി നല്‍കുകയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുയും ചെയ്തിരുന്നു. ഒടുവിലെ കേസില്‍ നിന്ന് 20 ദിവസം മുന്‍പാണ്‌ പ്രഭു കുമാര്‍ ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

തല ഉപേക്ഷിച്ച ശേഷം ഓടിപ്പോയ പ്രതി പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. നിരവധി പരാതി നല്‍കിയിട്ടും മണിയെ സംരക്ഷിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു എന്നാരോപിച്ച് മണിയുടെ ബന്ധുക്കള്‍ മൃതദേഹവുമായി പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button