കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് വയനാട് ജില്ലകളിലെ ദുരിതബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും. കോഴിക്കോട്ടെ താമരശ്ശേരിയിലും വയനാട് ജില്ലയിലെ പ്രളയബാധിത മേഖലകളിലുമാണ് അദ്ദേഹം സന്ദര്‍ശനത്തിനെത്തുക. ഇന്നലെ മലപ്പുറം ജില്ലയിലെ കവളപ്പാറ അടക്കമുള സ്ഥലങ്ങളില്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. പ്രളയ അവലോകന യോഗത്തിലും രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കും. കേരളം വലിയ ദുരന്തത്തെ നേരിടുമ്പോള്‍ രാജ്യം ഒപ്പം നില്‍ക്കണമെന്ന് രാഹുല്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു.
ALSO READ: ദുരന്തമായ ഉരുൾപൊട്ടലിന് കാരണം അനിയന്ത്രിത ഖനനം? ആരോപണങ്ങൾ ഇങ്ങനെ
കോഴിക്കോട്, വയനാട് ജില്ലകളിലെ ആറ് പ്രളയ ബാധിത മേഖലകളാണ് ഇന്ന് രാഹുല്‍ഗാന്ധി സന്ദര്‍ശിക്കുന്നത്. ആദ്യം താമരശ്ശേരിയിലെ ക്യാംപിലേക്ക് എത്തുന്ന അദ്ദേഹം പിന്നീട് ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ പുത്തുമലയിലേക്ക് പോകും. പുത്തുമലയില്‍ ഇപ്പോഴും കാണാതായവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തുടര്‍ന്ന് വയനാട് ജില്ലയിലെ പനമരം, മേപ്പാടി. മീനങ്ങാടി, മുണ്ടേരി തുടങ്ങിയ പ്രളയബാധിത മേഖലകളില്‍ എത്തും.
ഇന്നലെ മലപ്പുറം ജില്ലയിലെ പ്രളയ മേഖലകളാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്. ഉരുള്‍പൊട്ടല്‍ വന്‍ നാശം വിതച്ച കവളപ്പാറയിലും രാഹുല്‍ എത്തി. ഉറ്റവര്‍ക്കായി തെരച്ചില്‍ തുടരുന്ന ബന്ധുക്കളെ സമാശ്വസിപ്പിച്ച അദ്ദേഹം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. എന്നാല്‍ ദുരിതാശ്വാസ ക്യാംപുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പ്രളയ അവലോകന യോഗത്തിലും പങ്കെടുത്താണ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക് മടങ്ങിയത്. ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വയനാട്ടില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി നാളെയാണ് ഡല്‍ഹിയിലേക്ക് മടങ്ങുന്നത്.
ALSO READ: പ്രളയത്തില്‍ കൈത്താങ്ങായി റെയില്‍വേയും ; സൗജന്യ സര്‍വീസ് നടത്തും
Post Your Comments