ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു. അതേസമയം അതിര്‍ത്തിയില്‍ വിമാനം വിന്യസിച്ചതുള്‍പ്പെടെയുള്ള പാകിസ്ഥാന്റെ എല്ലാ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ അറിയിച്ചു. ലഡാക്കിന് സമീപമുള്ള സ്‌കര്‍ദു ബെയ്സ് ക്യാംപിലേക്ക് പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഉള്‍പ്പടെയുള്ള യുദ്ധോപകരണങ്ങള്‍ വിന്യസിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ALSO READ: കശ്മീര്‍ സാധാരണഗതിയിലായാല്‍ നിക്ഷേപം നടത്താന്‍ തയ്യാര്‍; വാഗ്ദാനവുമായി ഈ രാജ്യം
സി-130 എന്ന് പേരുള്ള മൂന്ന് ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളാണ് പാകിസ്ഥാന്‍ സ്‌കര്‍ദു ബെയ്സ് ക്യാംപില്‍ ഇറക്കിയത്. പോര്‍വിമാനങ്ങള്‍ക്ക് ആവശ്യമായ പടക്കോപ്പുകള്‍ കൊണ്ടുപോകുന്ന തരത്തിലുള്ള വിമാനങ്ങളാണിവ. ഇത്തരത്തില്‍ ഏതാനും ഉപകരണങ്ങള്‍ പാകിസ്ഥാന്‍ ഈ എയര്‍ ബേസില്‍ ഇതിനോടകം ഇറക്കിയിട്ടുമുണ്ട്. അധികം താമസിയാതെ തന്നെ പാകിസ്ഥാന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളായ ജെ.എഫ്-17 ഫൈറ്റര്‍ വിമാനങ്ങള്‍ ഇവിടേക്ക് എത്തിച്ചേരുമെന്നും വിവരമുണ്ട്. എന്നാല്‍ തങ്ങളുടെ പടക്കോപ്പുകളും വിമാനങ്ങളും വച്ച് പാകിസ്ഥാന്‍ ഒരു വ്യോമാഭ്യാസത്തിന് ഒരുങ്ങുന്നുണ്ടെന്നും അതിന്റെ ഒരുക്കം മാത്രമാണിതെന്നും പറയപ്പെടുന്നുണ്ട്. പാകിസ്ഥാന്റെ പ്രധാന വ്യോമത്താവളമാണ് ലഡാക്കിനോട് ചേര്‍ന്ന് കിടക്കുന്ന സ്‌കര്‍ദു എയര്‍ ബേസ്. മുന്‍പും യുദ്ധസമാനമായ സാഹചര്യം ഉണ്ടായിരുന്നപ്പോള്‍ ഇതേ വ്യോമത്താവളത്തില്‍ പാകിസ്ഥാന്‍ സൈന്യത്തെ വിന്യസിച്ചിരുന്നു
ALSO READ: ഉപരാഷ്ട്രപതിയുടെ പദവി ഏറ്റെടുത്തത് കരഞ്ഞുകൊണ്ടായിരുന്നു : കാരണം വ്യക്തമാക്കി വെങ്കയ്യനായിഡു
യുദ്ധവിമാനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളാണ് പാകിസ്ഥാന്‍ സ്‌കര്‍ദു ബെയ്സ് ക്യാംപില്‍ വിന്യസിക്കുന്നതെന്നാണ് സൂചന. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെ പാകിസ്ഥാന്‍ ഏറെ പ്രകോപനപരമായ നടപടികളാണ് സ്വീകരിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധവും വെട്ടിച്ചുരുക്കിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുറത്താക്കിയതിന് പിന്നാലെ തന്നെ പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. പാാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള സംജോത എക്സ്പ്രസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിന് മറുപടിയെന്നോണം ന്യൂഡല്‍ഹിയില്‍ നിന്നുള്ള സര്‍വീസുകള്‍ കഴിഞ്ഞ ദിവസം ഇന്ത്യ റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചിരുന്നു.
Post Your Comments