Latest NewsKeralaIndia

വെള്ളം കയറിയ ക്ഷേത്രവും പരിസരവും വൃത്തിയാക്കി മുസ്ലീം യൂത്ത് ലീഗ് , മദ്രസ ക്യാമ്പിലേക്ക് ടോയ്ലെറ്റുകൾ നിർമ്മിച്ച് നൽകി സേവാഭാരതി പ്രവർത്തകർ.. ഈദ് ആഘോഷിച്ച് ആർഎസ്എസുകാർ: സോഷ്യൽമീഡിയയിലെ കാഴ്ചകൾ

ഇതാണ് യഥാർത്ഥ മതസൗഹാർദ്ദം: വർഗീയ ചേരിതിരിവ് സോഷ്യൽ മീഡിയയിൽ മാത്രം

വെള്ളം കയറിയ ക്ഷേത്രവും പരിസരവും വൃത്തിയാക്കുന്ന മുസ്ളീം യൂത്ത്‌ ലീഗ് പ്രവർത്തകർ. മദ്രസ ക്യാംപിൽ ടോയിലറ്റ് നിർമ്മിച്ച് നൽകി സേവാ ഭാരതി പ്രവർത്തകർ.. ക്യാംപിൽ ഈദ് ആഘോഷിച്ച് കൊണ്ട് ആർഎസ്എസ് പ്രവർത്തകർ.. ഇതൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ കാഴ്ചകൾ. അതെ കേരളം ഒറ്റക്കെട്ടാണ്. ഇടയ്ക്കു ചില വർഗീയ ശക്തികൾ വർഗീയ കുപ്രചരണം നടത്തുന്നതൊഴിച്ചാൽ കേരളത്തിൽ പൊതുവെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒറ്റക്കെട്ടായി നടക്കുന്നുണ്ട്. ഇവിടെ മതമോ ജാതിയോ രാഷ്ട്രീയമോ ഇല്ല. എല്ലാവരും തുല്യർ. ഇതിനു ഒരു ഉദാഹരണമാണ് ബത്തേരിയിൽ നടന്ന പൊന്‍കുഴി ശ്രീരാമ ക്ഷേത്ര ശുചീകരണം.ഉപക്ഷേത്രങ്ങളും ശ്രീകോവിലും വെള്ളത്തിനടിയിലായിരുന്നു.

വയനാട്ടിലെ പൊന്‍കുഴി പുഴ കര കവിഞ്ഞതോടെയാണ് ക്ഷേത്രത്തിലും മറ്റും വെള്ളം കയറിയത്. ക്ഷേത്രത്തില്‍ നിന്നും വെള്ളം ഇറങ്ങിയപ്പോള്‍ മുസ്ലീം ലീഗിന്റെ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ ക്ഷേത്രം ശുചിയാക്കാന്‍ സന്നദ്ധതയറിയിച്ച്‌ ക്ഷേത്ര ഭാരവാഹികളെ ഇവര്‍ സമീപിച്ചു.

ക്ഷേത്ര ഭാരവാഹികള്‍ അനുവദിച്ചതോടെ ക്ഷേത്രം വൃത്തിയാക്കാന്‍ ഇറങ്ങി. ഞായറാഴിച്ച രാവിലെ ബത്തേരിയിലെയും നൂല്‍പ്പുഴയിലെയും 30 അംഗങ്ങള്‍ രംഗത്തിറങ്ങി.മണിക്കൂറുകള്‍ നീണ്ട് നിന്ന പ്രവര്‍ത്തനത്തിനൊടുവില്‍ ക്ഷേത്രവും പരിസരവും വൃത്തിയാക്കി.

ചെളിമൂടിക്കിടന്ന ക്ഷേത്രവും, പുഴയില്‍ നിന്നും ഒഴികിയെത്തിയ മാലിന്യവും മരത്തടികള്‍ എല്ലാം തന്നെ പ്രവര്‍ത്താര്‍ നീക്കം ചെയ്യ്തു. രാവിലെ തുടങ്ങിയ ശുചീകരണം ഉച്ചയോടെയാണ് തീര്‍ന്നത്. പൂളപ്പാടം മദ്രസ ക്യാമ്പിലേക്ക് പോർട്ടബിൾ ടോയ്ലറ്റ് നിർമ്മിച്ച് കൊടുത്തത് മഞ്ചേരി സേവാ ഭാരതി പ്രവർത്തകരാണ്. മന്ത്രി കെ ടി ജലീൽ വരെ ഇവരെ അഭിനന്ദിക്കുകയും ഇതിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. കൂടാതെ നിലമ്പൂരിൽ മികച്ച രീതിയിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്ന സേവാഭാരതിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു.

പോത്തുകല്ല് – മുണ്ടേരി പൂളപ്പാറ മദ്രസയിലെ ക്യാമ്പിന് 10 മൊബൈൽ ശൗചാലയങ്ങളാണ് ഇന്ന് സേവാഭാരതി പ്രവർത്തകർ നിർമ്മിച്ച് നൽകിയത് . നാലു മൊബൈൽ ശൗചാലയങ്ങളാണ് നിലവിൽ ഈ ക്യാമ്പിലുണ്ടായിരുന്നത് എന്നാൽ 1250 പേരുള്ള ക്യാമ്പിൽ ഇത് മതിയാകാതെ വന്നതോടെയാണ് ക്യാമ്പിലുള്ളവരുടെ അഭ്യർത്ഥന പ്രകാരം 10 ശൗചാലയങ്ങൾ കൂടി നിർമ്മിച്ച് നൽകിയത് .ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് മന്ത്രി കെ.ടി ജലീലും , എം.എൽ എ പി.വി അൻവറും ക്യാമ്പിലെത്തിയതും അഭിനന്ദിച്ചതും . ഇത് കൂടാതെ പ്രളയ ദുരിതമനുഭവിക്കുന്ന വാളയാര്‍ ചാവടിപാറ ആദിവാസി ഊരിലേക്ക് ഭക്ഷണസാധനങ്ങളെത്തിച്ച്‌ സേവാഭാരതി.

തോടും മലയും കാടും താണ്ടിയാണ് പ്രവര്‍ത്തകര്‍ ഊരിലെത്തിയത്. വെള്ളത്തിന്റെ ശക്തമായിട്ടുള്ള ഒഴുക്ക് ഉള്ളതിനാല്‍ സന്നദ്ധസംഘടനകള്‍ക്കൊന്നും ചാവടിപാറയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന പശ്ചാത്തലത്തിലാണ് സേവാഭാരതിയുടെ കൈത്താങ്ങ്. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളാണ് സേവാഭാരതി ഊരില്‍ എത്തിച്ചത്. ഇത് കൂടാതെ ക്യാംപിൽ അഡ്വക്കേറ്റ് പ്രകാശ് ബാബുവിന്റെയും അലി അക്ബറിന്റേയും നേതൃത്വത്തിൽ ഈദ് ആഘോഷങ്ങൾ നടത്തുകയും ചെയ്തിരുന്നു. പോസ്റ്റുകൾ കാണാം:


shortlink

Related Articles

Post Your Comments

Related Articles


Back to top button