KeralaLatest News

തെക്കന്‍ ജില്ലകളില്‍ വൈകീട്ടോടെ കനത്ത മഴയ്ക്ക് സാധ്യത : മൂന്ന് ദിവസം കനത്ത മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. തെക്കന്‍ ജില്ലകളില്‍ വൈകീട്ടോടെ മഴ ശക്തി പ്രാപിയ്ക്കും. അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. . ആദ്യദിവസം ആലപ്പുഴ, എറണാകുളം ജില്ലകളിലാകും ശക്തമായ മഴ പെയ്യുക.

രണ്ടാം ദിവസം ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ പറഞ്ഞു. തുടര്‍ന്ന് മഴ വടക്കന്‍ ജില്ലകളിലേക്കും വ്യാപിക്കും. മൂന്നാം ദിവസം കേരളത്തിന്റെ 75 ശതമാനം സ്ഥലത്തും മഴ ലഭിക്കും.

15,16 തീയതികളോടെ മഴയുടെ ശക്തി കുറയും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. വ്യാഴം വെള്ളി ദിവസങ്ങളില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതാണ് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button