സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യയിലെമ്പാടും നടന്ന സമരങ്ങളുടെ വിവിധരൂപങ്ങള്‍ കേരളത്തിലുമുണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ നിസ്സഹകരണം, ബഹിഷ്കരണ സമരങ്ങള്‍, അയിത്തോച്ചാടനം തുടങ്ങിയവ ഇവിടെ നടക്കുകയുണ്ടായി. സ്വാതന്ത്ര്യ സമരത്തിൽ പങ്ക് വഹിച്ച കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇവരൊക്കെയാണ്.
കെ കേളപ്പന്‍ :
കേരള ഗാന്ധി എന്നറിയപ്പെടുന്ന ഇദ്ദേഹം കേരളത്തിലെ സ്വാതന്ത്ര്യസമരസേനാനികളില്‍ പ്രമുഖനാണ്.വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം, മലബാറില്‍ നടന്ന ഉപ്പു സത്യഗ്രഹം, വിദേശ വസ്ത്ര ബഹിഷ്കരണം, അയിത്തോച്ചാടനം തുടങ്ങിയ സമരങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നൽകുകയുണ്ടായി.
വക്കം അബ്ദുള്‍ ഖാദര്‍ :
ബ്രിട്ടീഷ് ഭരണം തൂത്തെറിയാന്‍ ഒളിപ്പോരാളിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് എത്തിയ ഇദ്ദേഹത്തെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന് 1943 സെപ്തംബര്‍ 10ന് തൂക്കിലേറ്റി.
എകെജി :
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ശക്തനായ നേതാവാണ് എകെജി. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ വളണ്ടിയര്‍ ക്യാപ്റ്റനായിരുന്നു. പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടിയിറക്കപ്പെട്ട കര്‍ഷകര്‍ക്ക് വേണ്ടി പോരാടി ജയില്‍ വാസമനുഷ്ഠിച്ചു.
വക്കം അബ്ദുള്‍ ഖാദര്‍ മൗലവി :
സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയാണ്. മഹാത്മാഗാന്ധി, ശ്രീ നാരായണ ഗുരു എന്നിവരുമായുള്ള സമ്പര്‍ക്കം സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നതിന് ഇദ്ദേഹത്തെ സഹായിച്ചു.
കെ പി കേശവമേനോന്‍ :
കേരളത്തില്‍ ഹോം റൂള്‍ പ്രസ്ഥാനത്തിന്റെയും ഖിലാഫത്ത് പ്രവര്‍ത്തനത്തിന്റെയും സജീവപ്രവര്‍ത്തകനായിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ നേതാക്കളില്‍ ഒരാള്‍. ഐക്യകേരള പ്രസ്ഥാനത്തിന്റെ വക്താവ്.
Post Your Comments