Latest NewsIndia

കോൺഗ്രസ് മുഖ്യമന്ത്രിയുടെ മരുമകന്റെ സഹസ്രകോടികൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി

ഈ കേസിൽ അറസ്റ്റിലായ ദുബായിലെ ഇടനിലക്കാരൻ രാജീവ് സക്സേനയുടെ ‘കടലാസ്’ കമ്പനികളിൽനിന്നാണ് രാതുലിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് പണം ലഭിച്ചതെന്നാണ് നികുതി വകുപ്പിന്റെ കണ്ടെത്തൽ

ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മരുമകൻ രാതുൽ പുരിയുടെ ഏതാണ്ട് 2.8 ലക്ഷം കോടി രൂപയുടെ (4000 കോടി ഡോളർ) വിദേശ നിക്ഷേപം ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഡൽഹിയിലെ 300 കോടി രൂപ മതിക്കുന്ന ബംഗ്ലാവും കണ്ടുകെട്ടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെയും അച്ഛൻ ദീപക് പുരിയുടെയും ഉടമസ്ഥതയിലുള്ള മോസർ ബെയർ ഗ്രൂപ്പിന്റെ ഡൽഹി അബ്ദുൾ കലാം റോഡിലുള്ള ബംഗ്ലാവാണ് കണ്ടുകെട്ടിയത്.

അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് കേസുകളാണ് രാതുൽ പുരി നേരിടുന്നത്.‌ കോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ചതെന്ന് കരുതുന്ന ആസ്തിയാണ് ഇത്. ഈ കേസിൽ അറസ്റ്റിലായ ദുബായിലെ ഇടനിലക്കാരൻ രാജീവ് സക്സേനയുടെ ‘കടലാസ്’ കമ്പനികളിൽനിന്നാണ് രാതുലിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് പണം ലഭിച്ചതെന്നാണ് നികുതി വകുപ്പിന്റെ കണ്ടെത്തൽ .

ബിനാമി നിയമപ്രകാരമാണ് 4000 കോടി ഡോളറിന്റെ വിദേശനിക്ഷേം താത്കാലികമായി കണ്ടുകെട്ടിയത്.രാതുലിന്റെ 254 കോടിയുടെ ‘ബിനാമി’ ഓഹരികൾ ആദായനികുതി വകുപ്പ് അടുത്തിടെ കണ്ടുകെട്ടിയിരുന്നു. ഹിന്ദുസ്ഥാൻ പവർപ്രൊജക്റ്റ്സ് കമ്പനിയുടെ ചെയർമാനായ രാതുൽ പുരി നികുതിവെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി.) അന്വേഷണം നേരിട്ടുവരികയായിരുന്നു..

shortlink

Related Articles

Post Your Comments

Related Articles


Back to top button