Latest NewsIndiaInternational

കശ്മീർ വിഷയം , എസ് ജയശങ്കര്‍ ബെയ്ജിംഗിൽ : ചൈനയും പാകിസ്താനെ കൈവിടുമെന്ന് സൂചന

നിലവില്‍ യു എന്‍ ഇന്ത്യയ്ക്കാണ് പിന്തുണ അറിയിച്ചിരിക്കുന്നത് . പാകിസ്ഥാന്‍ നല്‍കിയ കത്ത് നിരാകരിക്കുകയും ചെയ്തിരുന്നു

ബെയ്ജിംഗ് ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായി വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി . തിങ്കളാഴ്ച്ച ചൈനീസ് നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തും . കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കുന്നതിനായി പാകിസ്ഥാന്‍ ചൈനയുടെ സഹായം തേടിയിരിക്കുന്ന പശ്ചാത്തലത്തില്‍ ജയശങ്കറിന്റെ ചൈനീസ് സന്ദര്‍ശനത്തിനു ഏറെ പ്രാധാന്യമുണ്ട് .

നിലവില്‍ യു എന്‍ ഇന്ത്യയ്ക്കാണ് പിന്തുണ അറിയിച്ചിരിക്കുന്നത് . പാകിസ്ഥാന്‍ നല്‍കിയ കത്ത് നിരാകരിക്കുകയും ചെയ്തിരുന്നു . ചൈനയും കൈവിട്ടാല്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടും .അതേ സമയം ഈ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷീ ജിന്‍പിംഗ് രണ്ടാമത്തെ അനൗദ്യോഗിക കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് .

ചൈനീസ്-ഇന്ത്യന്‍ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഉന്നതതല യോഗമാണിത്. ആദ്യത്തേത് കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍വെച്ച്‌ നടന്നിരുന്നു. ജയശങ്കര്‍ 2009 മുതല്‍ 2013 വരെ ചൈനയില്‍ അംബാസിഡറായി പ്രവര്‍ത്തിച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button