Latest NewsKerala

സിപിഐഎം നേതാവും എഴുത്തുകാരനുമായ എം കേളപ്പന്‍ അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന സിപിഐഎം നേതാവും എഴുത്തുകാരനുമായ എം കേളപ്പന്‍ അന്തരിച്ചു. 74 വയസായിരുന്നു. ദീര്‍ഘ കാലം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം വടകര, കുന്നുമ്മല്‍ ഏരിയകളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. മികച്ച എഴുത്തുകാരന്‍ കൂടിയായ എം കേളപ്പന്‍ എം.കെ പണിക്കോട്ടി എന്ന തൂലികാ നാമത്തില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ 9 മണി മുതല്‍ 12 മണി വരെ വടകര ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകിട്ട് 3.30 വരെ പണിക്കോട്ടിയിലെ വായനശാലയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 4 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

ALSO READ: ദുരിതാശ്വാസനിധിയുടെ പലിശ പോലും സർക്കാരിലേക്കല്ല; അപവാദങ്ങള്‍ക്കെതിരെ തോമസ് ഐസക്

കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചായിരുന്നു കന്ന് പൂട്ട തൊഴിലാളിയായിരുന്ന എം. കേളപ്പന്‍ പൊതുരംഗത്തെത്തുന്നത്. പിന്നീട് കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. 1950 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പുതുപ്പണം സെല്‍ അംഗമായി. പിന്നീട് പുതുപ്പണം വില്ലേജ് സെക്രട്ടറി, സിപിഐ എം വടകര മണ്ഡലം കമ്മിറ്റിയംഗം, വടകര ഏരിയാ സെക്രട്ടറി, മൂന്നുവര്‍ഷം കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1975 മുതല്‍ ജില്ലാകമ്മിറ്റിയംഗമായിരുന്നു. 1991 മുതല്‍ പത്തരവര്‍ഷം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ പദവികള്‍ അലങ്കരിച്ചു. 1962 മുതല്‍ 22 വര്‍ഷം വടകര മുനിസിപ്പല്‍ കൌണ്‍സിലറായിരുന്നു. 1969 മുതല്‍ ജില്ലയിലെ കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചു.

ALSO READ: മധ്യകേരളത്തില്‍ മഴ കുറയുന്നു; നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും

പണിക്കോട്ടിയിലെ ദരിദ്രകര്‍ഷക കുടുംബത്തില്‍ ജനിച്ച മൂരിക്കാരന്‍ കേളപ്പനില്‍നിന്ന് ജില്ലയിലെ തൊഴിലാളി വര്‍ഗത്തിന്റെ അമരക്കാരനായി വളര്‍ന്ന നേതാവായിരുന്നു വടകരക്കാരുടേയും പണിക്കോട്ടിക്കാരുടേയും കേളപ്പേട്ടന്‍. കടുത്ത ദാരിദ്രം കാരണം നന്നേ ചെറുപ്പത്തിലേ കൃഷിപ്പണിക്ക് ഇറങ്ങേണ്ടിവന്നു. അതിനാല്‍ തുടര്‍പഠനത്തിന് സാധ്യമായില്ല. 17-ാം വയസ്സില്‍ ഗാന്ധിയന്‍ ദര്‍ശനത്തില്‍ ആകൃഷ്ടനായി കോണ്‍ഗ്രസില്‍ ചേര്‍ന്നു.അയല്‍വാസിയും പാര്‍ടിയുടെ ആദ്യകാല സംഘാടകനുമായ വി പി കുട്ടിമാസ്റ്ററാണ് കിസാന്‍സഭയിലേക്കും അതുവഴി കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും കൊണ്ടുവന്നത്. ഒഞ്ചിയം വെടിവയ്പ് പാര്‍ടിയിലേക്കുള്ള പ്രവേശനത്തിന് നിമിത്തമായി. കാസ്‌ട്രോയെ കാണാന്‍ അവസരം ലഭിച്ച തനിക്ക് കേരളത്തിന്റെ ചരിത്രത്തെ മാറ്റിമറിക്കുകയും നവോത്ഥാനത്തിന് ഗതിവേഗം പകരുകയുംചെയ്ത പി കൃഷ്ണപിള്ളയെ കാണാന്‍ കഴിയാത്തതിലെ വിഷമം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഉഴവുകാരനായി ജീവിതം ആരംഭിച്ച എം കെ പണിക്കോട്ടി നല്ല എഴുത്തുകാരനായി ഉയര്‍ന്നത് സ്ഥിരപ്രയത്‌നവും ആത്മവിശ്വാസവും ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനവും കൊണ്ടാണ്. പ്രാഥമിക വിദ്യാഭ്യാസമുണ്ടായിരുന്ന അച്ഛന്‍ അമ്പാടിയുടെ രാമായണപാരായണമാണ് കേളപ്പന്റെ കുരുന്നുമനസ്സില്‍ സാഹിത്യാഭിരുചിയുടെ വിത്തുപാകിയത്.നിരവധി നാടകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ആദ്യത്തേത് പ്രതിധ്വനിയാണെന്നാണ് തന്റെ ഓര്‍മയെന്ന് ഒരിക്കല്‍ എം.കേളപ്പന്‍ പറഞ്ഞിരുന്നു. ജീവിതം ഒരു സുന്ദരസ്വപ്നമല്ല, ദൈവം നിരപരാധിയാണ്, പൊലീസ് വെരിഫിക്കേഷന്‍, ബ്രഹ്മരക്ഷസ്, തീപിടിച്ച തലകള്‍, കിതച്ചുയരുന്ന കുഗ്രാമം എന്നീ നാടകങ്ങള്‍ രചിച്ചു.

ALSO READ: കനത്ത മഴ; ഇന്ന് മൂന്നുജില്ലകളില്‍ റെഡ് അലര്‍ട്ട്

വടക്കന്‍ പാട്ടിനെ ആസ്പദമാക്കി രചിച്ച ശിവപുരം കോട്ടയാണ് അച്ഛനും മകനും എന്ന പേരില്‍ സിനിമയായത്. കൂടാതെ ഉണ്ണിയാര്‍ച്ചയുടെ ഉറുമി, വടക്കന്‍ വീരകഥകള്‍, കേരളത്തിലെ കര്‍ഷക തൊഴിലാളികള്‍ ഇന്നലെ ഇന്ന് നാളെ, വടക്കന്‍ പാട്ടുകളിലൂടെ, വടക്കന്‍ പെണ്‍പെരുമ, അധ്യാത്മരാമായണം നെല്ലും പതിരും, അമൃതസ്മരണകള്‍ തുടങ്ങി പത്തിലേറെ കൃതികളും രചിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button