കൊല്‍ക്കത്ത: ബീഫും പോര്‍ക്കും അടങ്ങിയ ഭക്ഷണം ഡെലിവറി ചെയ്യാൻ തങ്ങൾക്ക് കഴിയില്ലെന്ന് വ്യക്തമാക്കി സോമാറ്റോയിലെ ജീവനക്കാർ. ബീഫും പോര്‍ക്കും അടങ്ങിയ ഭക്ഷണസാധനങ്ങൾ ഡെലിവറി ചെയ്യാന്‍ കമ്പനി നിര്‍ബന്ധിക്കുന്നുവെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതകാല സമരം നടത്തുമെന്നും ഇവർ വ്യക്തമാക്കുന്നു.
Read also: ഇനിമുതല്‍ വീട്ടിലെ രുചി; സ്വിഗ്ഗിയുടെ പാത പിന്തുടര്‍ന്ന് സോമാറ്റോയും
ബീഫ് വിഭവങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് താത്പര്യമില്ല. പോര്‍ക്ക് വിഭവങ്ങള്‍ എത്തിക്കാന്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ജീവനക്കാരും തയ്യാറല്ല. എന്നാല്‍, ഇക്കാര്യം അംഗീകരിക്കാന്‍ കമ്പനി തയ്യാറല്ല. ഇഷ്ടമില്ലെങ്കില്‍പ്പോലും ബീഫും പോര്‍ക്കും വിതരണം ചെയ്യേണ്ടിവരുന്നു. എന്നാല്‍, ഇനിയും അത് തുടരാന്‍ തയ്യാറല്ലെന്നാണ് ജീവനക്കാർ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
Post Your Comments