ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണവിതര ശ്യംഖലയായ സ്വിഗ്ഗിക്ക് പിന്നാലെ വീട്ടിലെ ഭക്ഷണ വിതരണ മേഖലയിലേക്ക് കടക്കാനൊരുങ്ങി സോമാറ്റോയും. രാജ്യത്തെ പല നഗരങ്ങളിലും ഇന്നും നിലനില്‍ക്കുന്ന ടിഫിന്‍ ബോക്‌സ് വിതരണ സംവിധാനത്തിന്റെ മാതൃകയിലാണ് ഈ പദ്ധതി നടപ്പാക്കാന്‍ സോമാറ്റോ തീരുമാനിച്ചിരിക്കുന്നത്. ഈ സേവനത്തിലൂടെ വീട്ടില്‍ ഭക്ഷണം പാചകം ചെയ്ത് വില്‍ക്കുന്നവരില്‍ നിന്ന് താല്‍പര്യമുളളവര്‍ക്ക് സ്ഥിരമായോ ദിവസക്കണക്കിലോ ഭക്ഷണം വാങ്ങാം. വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ച് സേവനം നല്‍കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.
മറ്റൊരു ഫുഡ് ടെക് ആപ്പായ സ്വിഗ്ഗി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഈ സേവനം നല്‍കുന്നുണ്ട്. സ്വിഗ്ഗി ഡെയ്‌ലി എന്ന പ്രത്യേക ആപ്പിലൂടെയാണ് ഈ സംവിധാനം അവര്‍ നടപ്പാക്കിയിരിക്കുന്നത്. ടിഫിന്‍ സേവന ദാതാക്കളില്‍ നിന്നും ഭക്ഷണം പാകം ചെയ്ത് നല്‍കുന്ന വീട്ടുകാരില്‍ നിന്നുമാണ് സ്വിഗ്ഗി ഇതിനായി ഭക്ഷണം ശേഖരിക്കുന്നത്. 1,000 ത്തില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്കാണ് സ്വിഗ്ഗി ഇപ്പോള്‍ ഇത്തരത്തില്‍ സേവനം നല്‍കി വരുന്നത്. ഇന്ത്യയില്‍ ഉടനീളം സേവനം നടപ്പാക്കാനാണ് ഇപ്പോള്‍ സ്വിഗ്ഗിയും സൊമാറ്റോയും പദ്ധതിയിട്ടിരിക്കുന്നത്. സ്വിഗ്ഗി ഡെയ്‌ലി ആപ്പില്‍ വരിക്കാരാകുന്നവര്‍ക്ക് മൂന്ന് പ്ലാനുകളാണ് ഇപ്പോള്‍ നിലവിലുളളത്. ദിവസേന, ആഴ്ചകളിലേക്ക്, മാസത്തേക്ക് എന്നിവയാണ് ഇപ്പോള്‍ നിലവിലുളള പ്ലാനുകള്‍. ഈ രീതിയില്‍ ഓര്‍ഡര്‍ ചെയ്താല്‍ വീടുകളില്‍ തയ്യാറാക്കിയ രുചികരമായ ഭക്ഷണം ഉപഭോക്താവിന്റെ കൈകളിലെത്തും.
https://twitter.com/ZomatoIN/status/1146337153674174465?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1146337153674174465%7Ctwgr%5E393039363b636f6e74726f6c&ref_url=https%3A%2F%2Fwww.asianetnews.com%2Fnews-money%2Fzomato-plan-to-launch-homely-food-delivery-service-like-swiggy-pubhlu
Post Your Comments