Latest NewsKerala

ഗായിക സയനോരയെ പരിഹസിച്ച പ്രവാസി യുവാവിന് കണക്കിന് കൊടുത്ത് നടന്‍ ജോയ് മാത്യു

തിരുവനന്തപുരം: പ്രളയ ദുരിതത്തില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നവരെ പരിഹസിച്ച് തേച്ചൊട്ടിയ്ക്കുന്ന ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. ഇക്കൂട്ടര്‍ക്ക് പ്രളയമോ ദുരിതമോ ഒന്നും പ്രശ്‌നമല്ല. ഇത്തവണ സോഷ്യല്‍ മീഡിയയിലൂടെ പരിഹാസ്യയായത് ഗായിക സയനോരയാണ്. കണ്ണൂര്‍ ജില്ലയിലെ ക്യാമ്പുക കഴിയുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഗായിക സയനോര ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഫേസ്ബുക്കില്‍ സയനോരയുടെ പോസ്റ്റ് നടന്‍ ജോയ്മാത്യു ഷെയര്‍ ചെയ്തിരുന്നു. കഴിയാവുന്ന സഹായം നല്‍കാമെന്ന് അറിയിച്ച് നിരവധി പേരാണ് ഈ പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം പ്രവാസിയായ നിഷാദെന്നയാള്‍ സയനോരയുടെ അഭ്യര്‍ത്ഥനയെ പരിഹസിക്കാനാണ് തയ്യാറായത്. നാട് സഹായത്തിനായി കേഴുമ്പോള്‍ അടുത്തവര്‍ഷത്തേയ്ക്ക് കൂടി വാങ്ങി വച്ചോളു എന്ന രീതിയിലാണ് ഇദ്ദേഹം പരിഹസിക്കുന്നത്. ഈ കമന്റിന് താഴെ നിരവധി പേരാണ് നിഷാദിനെ വിമര്‍ശിച്ചുകൊണ്ട് മറുപടി നല്‍കിയിരിക്കുന്നത്. ജോയ് മാത്യുവും യുവാവിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചിട്ടുണ്ട്. എന്തൊരു മനുഷ്യനാടോ താന്‍ എന്നാണ് നടന്‍ ജോയ്മാത്യു നിഷാദിന് മറുപടി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button