മുംബൈ: രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക് 1700 രൂപ ഈടാക്കിയ ഹോട്ടൽ വിവാദത്തിൽ. മുംബൈയിലെ ഫോര്‍ സീസണ്‍സ് എന്ന ഹോട്ടലാണ് കോഴിമുട്ടയുടെ പേരിൽ വിവാദത്തിലായിരിക്കുന്നത്. കാര്‍ത്തിക് ധര്‍ എന്നയാള്‍ പോസ്റ്റ് ചെയ്ത ബില്ലിലാണ് രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക് ഹോട്ടല്‍ 1700 രൂപ ഈടാക്കിയിരിക്കുന്നത്. രണ്ട് ഓംലറ്റിനും ഇതേ നിരക്കാണ്. അതേസമയം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണവുമായി ഹോട്ടൽ രംഗത്തെത്തിയിട്ടില്ല.
Read also: വാഴപ്പഴത്തിന്റെ വില കേട്ട് അമ്പരന്ന് ബോളിവുഡ് താരം
രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കി ഛണ്ഡിഗഢിലെ ജെ.ഡബ്ളിയു മാരിയറ്റ് ഹോട്ടല്‍ വിവാദത്തിലായതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലൊരു സംഭവം. ബോളിവുഡ് താരം രാഹുല്‍ ബോസില്‍ നിന്നാണ് മാരിയറ്റ് ഹോട്ടല്‍ രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയത്. തുടര്‍ന്ന് താരത്തിന്റെ പരാതിയിൽ ഹോട്ടലിനെതിരെ നടപടിയെടുത്തിരുന്നു.
Post Your Comments