Latest NewsIndia

പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തി, സൈനികന്റെ കാല്‍ തൊട്ടുവന്ദിച്ച് യുവതി; വീഡിയോ വൈറൽ

കോലാപുര്‍: ഉത്തരേന്ത്യയിൽ മഴ അതിശക്തമായിക്കൊണ്ടിരിക്കുകയാണ്. മഴക്കെടുതിയും പ്രളയവും നിരവധിപേരുടെ ജീവനെടുത്തു കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് ആളുകളാണ് സ്വന്തം വീടും സ്വത്തുക്കളും ഉപേക്ഷിച്ച് ജിവനുവേണ്ടി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്.

https://twitter.com/memorable_90s/status/1159755909364535302

ALSO READ: കവളപ്പാറയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി : ജനങ്ങള്‍ ഭീതിയില്‍ : രക്ഷാപ്രവര്‍ത്തനം നിര്‍ത്തി’

ദുരിതം അനുഭവിക്കുന്നവര്‍ക്ക് മുന്നിലെത്തുന്ന രക്ഷാ പ്രവര്‍ത്തകരെ അവര്‍ എന്നും ദൈവത്തെ പോലെയാണ് കണക്കാക്കുന്നത്. ഇത് സാക്ഷ്യപ്പെടുത്തുന്ന ഒരു ചിത്രവും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മഹാരാഷ്ട്രയും, ചെന്നൈയും കര്‍ണ്ണാട തുടങ്ങിയ സംസ്ഥാനങ്ങളും പ്രളയത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.

ALSO READ: ഇടുക്കി ഡാം തുറന്നു വിടേണ്ട സാഹചര്യം ഉണ്ടോ എന്നതിനെ കുറിച്ച് കെഎസ്ഇബി

കോലാപൂരില്‍ നിന്ന് നിരവധി ആളുകളെ സൈന്യം രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് രക്ഷപ്പെടുത്തിയ പട്ടാളക്കാരുടെ കാല്‍ തൊട്ട് വന്ദിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. പതിനായിരക്കണക്കിനാളുകള്‍ ദുരിതമനുഭവിക്കുന്ന മഹാരാഷ്ട്രയിലെ കോലപൂരില്‍ പ്രളയത്തില്‍ നിന്നു രക്ഷപ്പെടുത്തി ബോട്ടില്‍ കൊണ്ടുപോകുന്ന പട്ടാളക്കാരന്റെ കാല്‍തൊട്ട് വന്ദിക്കുന്ന യുവതിയുടെ ദൃശ്യമാണ് ഇത്.

എന്നാല്‍ യുവതിയുടെ ഈ പ്രവൃത്തി തിരക്കിനിടയില്‍ പട്ടാളക്കാര്‍ തിരിച്ചറിഞ്ഞില്ല. അടുത്ത ജീവന്‍ രക്ഷിക്കുന്നതിനുള്ള തെരക്കില്‍ ഇത് ശ്രദ്ധിക്കാനുള്ള സമയവും അവര്‍ക്കില്ലായിരുന്നു. ദുരിതക്കയത്തില്‍ നിന്നും ജിവിതം തിരിച്ചു നല്‍കുന്ന ഇവരെ തന്നെയാണ് മാതൃകയാക്കേണ്ടതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button