Latest NewsKerala

നെ​യ്യാ​ര്‍ ​ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉയരുന്നു

കാ​ട്ടാ​ക്ക​ട: അ​ഗ​സ്ത്യ​വ​ന​ത്തി​ല്‍ മ​ഴ ക​ന​ത്ത​തോ​ടെ നെ​യ്യാ​ര്‍ ​ഡാ​മിലെ ജലനിരപ്പ് ഉയരുന്നു. ശനിയാഴ്ച രാ​വി​ലെ എട്ടിന് ​ഡാ​മി​ല്‍ 81.250 മീ​റ്റ​ര്‍ ജ​ല​മാ​ണ് ഉ​ള്ള​ത്. മഴ കനത്താൽ അണക്കെട്ട് തുറന്നുവിടുമെന്നാണ് സൂചന. ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 85.750 മീ​റ്ററാണ്. ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് 83 ആ​യാ​ല്‍ തു​റ​ന്നു​വി​ടുമെന്നാണ് റിപ്പോർട്ട്. രാ​ത്രി​യി​ല്‍ വ​ന​ത്തി​ല്‍ ക​ന​ത്ത മ​ഴയായിരുന്നതിനാല്‍ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉയരാനുള്ള സാധ്യത കൂടുതലാണ്. നെ​യ്യാ​റി​ലേ​യ്ക്ക് നീ​രൊ​ഴു​ക്കു​ന്ന നെ​യ്യാ​ര്‍, ക​ല്ലാ​ര്‍ തു​ട​ങ്ങി​യ 15 ഓളം ​ന​ദി​ക​ളി​ലും ന​ല്ല ജ​ലപ്ര​വാ​ഹ​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button