ന്യൂഡൽഹി: കേരളത്തിന് നിലവിൽ സാമ്പത്തിക പ്രശ്‌നങ്ങളില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കഴിഞ്ഞ തവണ പ്രളയ സഹായമായി കേന്ദ്രം അനുവദിച്ച 2047 കോടി രൂപയിൽ 1400 കോടി രൂപയും കേരളം ചെലവാക്കിയിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കൂടാതെ അടിയന്തിര സഹായമായി ദുരിത നിവാരണ ഫണ്ടിൽ നിന്ന് ഇത്തവണ 53 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് ആദ്യ ഗഡുവായി നല്കിയതാണെന്നും, സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു കാര്യങ്ങൾ വിലയിരുത്തിയതായും മുരളീധരൻ കൂട്ടിച്ചേർത്തു. കൂടാതെ ഇതുവരെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു കൊണ്ട് സന്ദേശം എത്തിയിട്ടില്ലെന്നും സംസ്ഥാനം ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്രം ചെയ്യുന്നതായും മുരളീധരൻ പറഞ്ഞു.
Post Your Comments