Latest NewsIndia

പത്തനംതിട്ടയിൽ കനത്ത മഴയ്ക്ക് നേരിയ കുറവ്

പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴയ്ക്ക് നേരിയ കുറവ്. പ്രധാന നദികളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സൈന്യവും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ദേശീയ ദുരരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ കരിമ്പൻ മുഴി അറയാഞ്ഞലി  പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ALSO READ: ഇടുക്കിയിൽ കനത്ത മഴ തുടരുന്നു; കുമിളിയിൽ ഉരുൾപൊട്ടി

അച്ചൻ കോവിൽ, പമ്പാനദികളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട് ജില്ലയിലെ മലയോര മേഖലയിൽ 13 സെന്റിമീറ്ററലധികം മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത് വിവിധ താലൂക്ക കളിലായി 35 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞെതോടെ ജില്ലയിൽ പ്രഖ്യാപിച്ച ഓറഞ്ച് അലേർട്ട് പിൻവലിച്ചു.

ALSO READ: കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം : മണ്‍കൂനയില്‍ നിന്നും ദുര്‍ഗന്ധം : കല്ലും മണ്ണും നീക്കി നോക്കാനാകാതെ രക്ഷാപ്രവര്‍ത്തകര്‍

പമ്പാ, കക്കി, മൂഴിയാർ തുടങ്ങിയ ഡാമുകളിൽ ജലനിരപ്പ് ഉയർന്നെങ്കിലും. ഡാമുകൾ തുറക്കേണ്ട സാഹചര്യം നിലവിലില്ല. അടിയന്തര സാഹചര്യം നേരിടാനായി പങ്ങോട് സൈനിക ക്യാമ്പിൽ നിന്നുള്ള 76 പേരടങ്ങുന്ന സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പമ്പയാറിൽ ജലനിരപ്പു ഉയർന്നതോടെ ഒറ്റപ്പെട്ടു പോയ അറയാഞ്ഞാലി മണ്ണ് കരുമ്പൂൻ മുഴി പ്രദേശങ്ങളിൽ കേന്ദ്ര ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button