Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

തോരാത്ത മഴ: ആലപ്പുഴയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: തോരാത്ത മഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതും ആലപ്പുഴയിൽ നദികളിലെ നീരൊഴുക്ക് ഉയർത്തിയിട്ടുണ്ട്. വൈകിട്ടോടെ ആലപ്പുഴ- ചങ്ങനാശേരി റോഡിൽ കൂടുതൽ ഇടങ്ങളിൽ വെള്ളം കയറി. അതേസമയം ആലപ്പുഴയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ എല്ലാം എടുത്തിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

ALSO READ: ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണുകളുടെ സേവനം ലഭ്യമാക്കാനൊരുങ്ങി ഒരുകൂട്ടം ചെറുപ്പക്കാര്‍

പമ്പയാറും അച്ഛൻ കോവിലാറും കരകവിഞ്ഞതോടെ പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. രാവിലെ മുതൽ ഉച്ചവരെ മഴ കാര്യമായി പെയ്യാതിരുന്നത് ആലപ്പുഴയിൽ ആശ്വാസത്തിന് വഴിയൊരുക്കിയിരുന്നു എങ്കിലും വൈകിട്ടോടെ മഴ ശക്തമാകുകയായിരുന്നു.

ALSO READ: മഴക്കെടുതിയില്‍ നിന്ന് കേരളത്തിന് കര കയറാന്‍ കേന്ദ്രത്തിന്റെ കൈത്താങ്ങ്

എന്നാൽ നാളെ മുതൽ ജില്ലയിൽ ഗ്രീൻ അലർട്ട് മാത്രമാണുള്ളത്. ജില്ലയിലൂടെ കടന്ന് പോകുന്ന പ്രധാന നദികളിലെ ജലനിരപ്പും കാര്യമായി ഉയർന്നത് നേരിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം പത്തനംതിട്ട, കോട്ടയം അടക്കമുള്ള മേഖലകളിൽ മഴ കുറയുക കൂടി ചെയ്താൽ പ്രതിസന്ധി അയയും. മുൻ വർഷത്തെ പ്രളയകാലത്തിന് സമാനമായ ഒരു സാഹചര്യവും ആലപ്പുഴയിൽ ഇല്ലെന്നും, ഏത് സാഹചര്യവും നേരിടാൻ സർവ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

അതേസമയം ചെങ്ങന്നൂരിലടക്കം 24 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ചെങ്ങന്നുരിൽ നദീ തീരങ്ങളിൽ താമസിക്കുന്നവരെ ഇന്ന് തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റും. മാറാത്തവരെ പോലീസിന്റെ സഹായത്തോടെ രാത്രിക്ക് മുൻപേ ക്യമ്പിലേക്ക് എത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button