KeralaLatest News

സംസ്ഥാനത്തെ പ്രകൃതിദുരന്തത്തില്‍ പകച്ച് പ്രവാസികള്‍ : തങ്ങളുടെ ഉറ്റവരെകുറിച്ച് വിവരം കിട്ടുന്നില്ലെന്ന് പ്രവാസികള്‍

ദുബായ് : സംസ്ഥാനത്തെ പ്രകൃതിദുരന്തത്തില്‍ പകച്ച് പ്രവാസികള്‍. തങ്ങളുടെ ഉറ്റവരെകുറിച്ച് വിവരം കിട്ടുന്നില്ലെന്നാണ് പ്രവാസികള്‍ പറയുന്നത്. നാട്ടിലെ വിവരമറിയാതെ വിഷമിക്കുന്നത് യുഎഇയിലെ പ്രവാസികളാണ്. മഴക്കെടുതി രൂക്ഷമായ നിലമ്പൂര്‍, വയനാട് പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് കുടുംബാംഗങ്ങളെ ഫോണില്‍ പോലും കിട്ടാതെ വിഷമിക്കുന്നത്.

ഈ ഭാഗത്ത് വൈദ്യുതി നിലച്ച് ഒരാഴ്ചയിലേറെയായി. ഇതുവരെയില്ലാത്ത രീതിയിലുള്ള മഴയാണ് ഇവിടെ പെയ്യുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു. ടൗണില്‍ രണ്ടാള്‍ പൊക്കത്തില്‍ വെള്ളം കയറി. എന്റെ വീടിനെ ബാധിച്ചില്ലെങ്കിലും അയല്‍പക്കങ്ങളിലൊക്കെ പ്രശ്‌നമാണ്. എന്നാല്‍, ശരിക്കുള്ള വിവരങ്ങളറിയാന്‍ ഫോണില്‍ ആരെയും കിട്ടുന്നില്ല എന്നതാണ് ഏറെ വിഷമിപ്പിക്കുന്നതെന്ന് പ്രവാസികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button