Latest NewsKerala

തോരാമഴയില്‍ കരകവിഞ്ഞ് നദികള്‍; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: തോരാതെ പെയ്യുന്ന മഴയില്‍ കരകവിഞ്ഞ് ഒഴുകുകയാണ് കേരളത്തിലെ നദികള്‍. നദികള്‍ കരകവിഞ്ഞൊഴുകുന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നദീതീരങ്ങളിള്‍ താമസിക്കുന്നവരോട് ആദ്യം മുതല്‍ തന്നെ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും മഴ ശമിക്കാത്ത സാഹചര്യത്തില്‍ പലയിടങ്ങളിലും നദികളിലെ നീരൊഴുക്ക് അപകടകരമായ അവസ്ഥയിലാണുള്ളത്.

ALSO READ: കര്‍ണാടകത്തില്‍ നിന്നും വലിയ തോതില്‍ വെള്ളമെത്തുന്നു; ബാണാസുര സാഗര്‍ ഇന്ന് തുറക്കും, ജാഗ്രതാ നിര്‍ദേശം

ഭാരതപ്പുഴയും കടലുണ്ടിപ്പുഴയും അത്യധികം അപകടകരമായ അവസ്ഥയിലാണ് ഒഴുകുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭാരതപ്പുഴ കുമ്പിടി മേഖലയിലും കടലുണ്ടിപ്പുഴ കാരത്തോട് മേഖലയിലും അപകടകരമായ അവസ്ഥ കഴിഞ്ഞിട്ടുണ്ടെന്നും അറിയിപ്പുണ്ട്. പമ്പ നദി മാലക്കര മേഖലയിലും ചാലക്കുടിപ്പുഴ അങ്കമാലി മേഖലയിലും പയസാനി പുഴ ഇരവയിഞ്ഞി മേഖലയിലൂടെയുമായാണ് മുന്നറിയിപ്പ് നിരപ്പ് കഴിഞ്ഞും ഒഴുകുന്നത്. കുനിയല്‍ മേഖലയില്‍ ചാലിയാറും പെരുമണ്ണ് മേഖലയില്‍ വളപട്ടണം പുഴയും അപകടകരമായ ഒഴുക്കുള്ള അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്ന് അറിയിപ്പുണ്ട്.

ALSO READ:പേമാരി; ഒടുവില്‍ വയനാട്ടിലേക്ക് എംപി രാഹുല്‍ ഗാന്ധിയെത്തുന്നു

അതേസമയം സംസ്ഥാനത്ത് മഴക്കെടുതി നേരിടാന്‍ എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

ALSO READ: വൈദ്യുതി ഉണ്ടാകില്ലെന്നും, ഇന്ധന ക്ഷാമം നേരിടുന്നുവെന്നും വ്യാജവാര്‍ത്ത; മുന്നറിയിപ്പുമായി കേരള പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button