
പുരുഷന്മാരോടുള്ള പ്രതികാരം വീട്ടാനായി എച്ച്‌ഐവി ബാധിതയാണെന്ന കാര്യം മറച്ചുവെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ട് യുവതി. ഫേസ്ബുക്ക് ലൈവിലൂടെ യുവതി തന്നെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്, ഫേസ്ബുക്ക് ലൈവില്‍ തനിക്ക് ബന്ധമുണ്ടായിരുന്ന പുരുഷന്മാരുടെ പേരും അവരുടെ ആണ്‍ സുഹൃത്തുക്കളുടെ പേരും ഭാര്യമാരുടെ പേരുമടക്കം വലിയൊരു പട്ടിക തന്നെ യുവതി പുറത്തുവിട്ടു.ജോര്‍ജിയയിലാണ് സംഭവം.നിമിഷ നേരംകൊണ്ട് വീഡിയോ വൈറലായി.
തനിക്ക് ഒരുപാട് പേരോട് വൈരാഗ്യമുണ്ടായിരുന്നെന്നും അവരുടെ പേരുകളാണ് ലൈവിലൂടെ പുറത്തുവിട്ടതെന്നും യുവതി പറഞ്ഞു.അതേസമയം യുവതിയുടെ വാദങ്ങള്‍ കളവാണെന്നാണ് പോലീസ് ഭാഷ്യം. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ തനിക്ക് എച്ച്‌ഐവി ഇല്ലെന്നും പ്രതികാരം ചെയ്യാന്‍ വേണ്ടി പറഞ്ഞതാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. 2018ല്‍ നടത്തിയ രക്തപരിശോധനാ ഫലം പൊലീസിന് നല്‍കിക്കൊണ്ടാണ് യുവതി കാര്യങ്ങള്‍ വിശദീകരിച്ചത്.
ആവശ്യമെങ്കില്‍ ഇനിയും രക്തപരിശോധനയ്ക്ക് താന്‍ സന്നദ്ധയാണെന്നും യുവതി അറിയിച്ചു.എന്നാല്‍ യുവതിയ്ക്ക് എച്ച്‌ഐവി പരിശോധന നടത്താന്‍ തന്നെയാണ് പോലീസ് നീക്കം. പരിശോധനയില്‍ രോഗം തെളിഞ്ഞാല്‍ കടുത്ത ശിക്ഷയാണ് ഇവര്‍ക്ക് ലഭിക്കുക. മനപൂര്‍വം എച്ച് ഐ വി പടര്‍ത്തുന്നവരെ കാത്തിരിക്കുന്നത് 10 വര്‍ഷത്തിലധികം ജയില്‍വാസമാണ്.
Post Your Comments