KeralaLatest News

വന്‍ദുരന്തങ്ങള്‍ സൃഷ്ടിച്ചത് വളരെ പെട്ടെന്ന് അതിശക്തമായി പെയ്യുന്ന മഴ; മൂന്നുദിവസംകൊണ്ട് പെയ്തത് ഒരുമാസത്തെ മഴയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വളരെ കുറഞ്ഞസമയം കൊണ്ട് കനത്തുപെയ്ത മഴയാണ് വന്‍ദുരന്തങ്ങള്‍ സൃഷ്ടിച്ചതെന്ന് ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ദർ. വളരെ പെട്ടെന്ന് അതിശക്തമായി പെയ്യുന്ന മഴകാരണം ഭൂമിയില്‍ വെള്ളമിറങ്ങി അതിനെ ജലബോംബുപോലെയാക്കി മാറ്റും. അതാണ് വന്‍ദുരന്തങ്ങള്‍ ഉണ്ടാകുന്നതിന് പിന്നിൽ. ഒരുമാസം പെയ്യേണ്ട മഴയാണ് കേരളത്തില്‍ മൂന്നുദിവസംകൊണ്ട് പെയ്തതെന്നും അധികൃതർ വ്യക്തമാക്കുന്നു.

Read also: കവളപ്പാറ ദുരന്തം; രാവിലെ സൈന്യത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിക്കും

ആലത്തൂര്‍ -40, ഒറ്റപ്പാലം -33, വടകര, മണാര്‍കാട് -30, വൈത്തിരി -29, അമ്പലവയല്‍ -26 സെന്റിമീറ്റര്‍വീതം മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തത്. ഇടുക്കി, പത്തനംതിട്ട, തൃശ്ശൂര്‍, എറണാകുളം ജില്ലയിലാണ് കഴിഞ്ഞവര്‍ഷം മഴ കൂടുതലായി പെയ്തത്. ഇത്തവണ വയനാട്, പാലക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴപെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button