തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 42 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എട്ട് ജില്ലകളില്‍ 80 ഇടങ്ങളിലായണ് ഉരുൾപൊട്ടലുണ്ടായത്. സംസ്ഥാനത്ത് ഒരിടത്തും ഇന്ധനക്ഷാമമില്ലെന്നും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കവളപ്പാറയില്‍ നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. മേപ്പാടി പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. വയനാട് ജില്ലയിലെ മഴയുടെ തീവ്രത രാവിലെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കനത്ത മഴയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: മധ്യകേരളത്തില്‍ ദുരിതമൊഴിയുന്നു; മഴ കുറഞ്ഞതായി റിപ്പോര്‍ട്ട്
വയനാട്ടില്‍ 74000ത്തില്‍ കൂടുതല്‍പ്പേരെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബാണാസുരയുടെ വൃഷ്ടിഭാഗത്ത് കനത്ത മഴയായതിനാല്‍ അവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ മഴ അല്‍പ്പം കുറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയില്‍ കനത്തമഴയാണ്. കേന്ദ്രസേന,പൊലീസ്, ഫയര്‍ ഫോഴ്സ്, മത്സ്യത്തോഴിലാളികള്‍,സന്നദ്ധ പ്രവര്‍ത്തകര്‍ യുവാക്കള്‍ എന്നിങ്ങനെ എല്ലാവരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ കൂട്ടായ ഇടപെടലാണ് എല്ലാ പ്രതിസന്ധികളും മറികടക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments