വിജയവാഡ•300 ലേറെ വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന കൃഷ്ണദേവരായര്‍ കാലഘട്ടത്തിലെ ശിവക്ഷേത്രം നിധിവേട്ടക്കാര്‍ തകര്‍ത്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ വേല്പുരു ഗ്രാമത്തിലെ കുന്നില്‍ മുകളില്‍ നിന്ന നിധിവേട്ടയ്ക്കിടെയാണ് അജ്ഞാതര്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ക്ഷേത്രം തുറക്കനെത്തിയ പുരോഹിതന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നന്ദിയുടെ പ്രതിമ പീഠത്തില്‍ നിന്ന് ഇളക്കിയ നിലയിലും ശിലാലിഖിതങ്ങളുള്ള തൂണ് പിഴുതിട്ട നിലയിലും നഗപ്രതിമ തകര്‍ത്ത നിലയിലുമായിരുന്നു. കെട്ടിടത്തിന്റെ മറ്റു പലഭാഗങ്ങളിലും കേടുപാടുകള്‍ വരുത്തിയിരുന്നു.
മുന്‍പും ഇതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ക്ഷേത്രത്തില്‍ വന്‍ സ്വര്‍ണനിധി ശേഖരമുണ്ടെന്ന അഭ്യൂഹങ്ങള്‍ വിശ്വസിച്ചാണ് ഇതെന്നും ക്ഷേത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പോലീസ് സംഭവ സ്ഥലം പരിശോധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments