വയനാട്: ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ ഒരാളെ മണ്ണിനടിയില്‍ നിന്ന് ജീവനോടെ കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ടു നിന്ന തെരച്ചിലിനിടെയാണ് ഇയാളെ കണ്ടെത്തിയത്. ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിലേക്കു മാറ്റി. ഇരുപത്തിനാല് മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന ആളെയാണ് രക്ഷാ പ്രവര്‍ത്തകര്‍ മണ്ണിനടിയില്‍ നിന്ന് വീണ്ടെടുത്തത്.ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ മണ്ണിനടിയില്‍ പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
അന്‍പതു പേര് ഇവിടെ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.ഇന്നലെ വൈകീട്ടോടെയാണ് മേപ്പാടി പുത്തുമലയില്‍ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് അപ്പാടെ ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയില്‍ കാണാന്‍ കഴിയുന്നത്.ഇടയ്ക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
പ്രദേശത്ത് മണ്ണിടിച്ചിലും തുടരുന്നുണ്ട്. മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്. ഇതിനകം എട്ട് മൃതദേഹം പ്രളയാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതിനിടയിലാണ് ഒരാളില്‍ ജീവന്‍റെ തുടിപ്പ് കണ്ടെത്തിയത്.
Post Your Comments