ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ പാക്കിസ്ഥാനിൽ പ്രധിഷേധം ശക്തമാകുകയാണ്. പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയുടെ തീരുമാനം വലിയ തെറ്റായിരുന്നുവെന്ന് ലോക രാഷ്രങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ. എന്നാൽ മുസ്ളീം രാഷ്‌ട്രങ്ങളെപ്പോലും കൂടെ നിർത്താൻ ഇമ്രാൻ ഖാന് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിനെല്ലാം വിനയായത് മോദിയുടെ നയതന്ത്ര ബന്ധമാണ്. ആദ്യത്തെ അഞ്ചു വർഷങ്ങൾ കൊണ്ട് മോദി നേടിയ നയതന്ത്ര വിജയത്തിന് മുമ്പിൽ പാക്കിസ്ഥാൻ ഒന്നുമല്ലാതായെന്ന് സമ്മതിച്ചെന്ന് പാക്കിസ്ഥാൻ പ്രധിരോധ മന്ത്രി വരെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
എന്നാൽ യുഎഇ, അമേരിക്ക, തുർക്കി, മലേഷ്യ തുടങ്ങിയ രാഷ്‌ട്രങ്ങളാരും ഇമ്രാൻ ഖാന്റെ നിലവിളി ചെവിക്കൊള്ളാൻ തയ്യാറായില്ല. സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ പോലും ഇമ്രാൻ ഖാന്റെ പരാതി ഗൗനിച്ചില്ല. കാശ്മീരിന്റെ പ്രത്യേക പദവികളായ അനുച്ഛേദം 370, 35 A തുടങ്ങിയവ റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് ലോക നേതാക്കൾ പ്രതികരിച്ചത്.
ALSO READ: ഇന്ത്യ-പാക് ബന്ധത്തിലെ ഉലച്ചില്‍ : ആശങ്കയോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍
ആദ്യത്തെ അഞ്ചു വർഷങ്ങളിലെ മോദിയുടെ പ്രവർത്തനം ജനങ്ങളെ വളരെയധികം സ്വാധീനിച്ചിരുന്നു. എല്ലാ അർത്ഥത്തിലും മോദി സർക്കാർ രാഷ്ട്രീയ വിജയം നേടി. അതിനാലാണ് നരേന്ദ്ര മോദിക്ക് ജനങ്ങൾ ഭരണ തുടർച്ച നൽകിയത്. ലോക നേതാക്കൾ മോദിയുടെ ശക്തവും, ധീരവുമായ പ്രവർത്തനങ്ങളിൽ ആകൃഷ്ടരാണ്. അവർ ഇന്ത്യയുമായി സാമ്പത്തിക വ്യാപാര രംഗത്ത് നല്ല രീതിയിൽ പ്രവർത്തിച്ചു പോരുന്നു. ഇമ്രാൻ ഖാനുവേണ്ടി ഇന്ത്യയെ പിണക്കാൻ അവർ ഒരിക്കലും തയ്യാറല്ല.
Post Your Comments