മുംബൈ: രാജ്യത്ത് പലഭാഗത്തും കനത്ത മഴയാണ്. രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നു. അതേസമയം മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കം വിലയിരുത്താനെത്തിയ ബിജെപി മന്ത്രി ഗിരീഷ് മഹാജന് ബോട്ടില്‍ ചിരിച്ച് കൈവീശി സെല്‍ഫിക്കും വീഡിയോയ്ക്കും പോസ് ചെയ്ത് യാത്ര ചെയ്തത് വിവാദത്തിലായിരിക്കുകയാണ്. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് മന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.
READ ALSO: കേരളവും മാറ്റത്തിന്റെ പാതയിൽ : അഡ്വ. ബി. ഗോപാലകൃഷ്ണന്
സംഗ്ലി, കോലാപൂര്‍ ജില്ലകളെയാണ് മഹാരാഷ്ട്രയില്‍ പ്രളയം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. കോലാപൂര്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായ ഗിരീഷ് മഹാജന്. മന്ത്രി വിനോദയാത്രയ്ക്ക് പോയതാണോ എന്ന് എന്‍സിപി നേതൃത്വം ചോദിച്ചു. മന്ത്രി രാജി വയ്ക്കണമെന്ന് എന്‍സിപി നേതാവ് ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. രണ്ട് ലക്ഷത്തിലധികം പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
BJP minister Girish Mahajan has not gone to help the flood victims instead considering it as a picnic
Shameless insensitive @BJP4Maharashtra#Kolhapurfloods#sanglifloods pic.twitter.com/LEAsOan6EZ
— Bring it on !! (@TigersBloodCell) August 9, 2019
ALSO READ: കുറ്റമാണെന്നറിഞ്ഞിട്ടും മുത്തലാഖ് തുടരുന്നു; ഭാര്യയെ ഒഴിവാക്കുന്നത് നിസാരകുറ്റങ്ങള്‍ക്ക്
Post Your Comments