KeralaLatest News

വ്യാജപ്രചാരണം; കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിയിലാക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അടുത്ത 3 ദിവസങ്ങളില്‍ കേരളമാകെ വൈദ്യുതി മുടങ്ങുമെന്നും പെട്രോള്‍ പമ്പുകള്‍ അവധി ആണെന്നും വാട്ട്സാപ്പിൽ സന്ദേശം പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ യാതൊരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ല. ദയവായി വെരിഫൈ ചെയ്യാത്ത യാതൊരു വിധ അറിയിപ്പുകളും പ്രചരിപ്പിക്കരുതെന്നും ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ധന വിതരണം സാധാരണ പോലെ നടക്കുന്നതായി ഓയില്‍ ഇന്‍ഡസ്ട്രി കേരള കോ ഓര്‍ഡിനേറ്റര്‍ വി.സി. അശോകനും വ്യക്തമാക്കി. പ്രളയം കാരണം എത്താന്‍ പറ്റാത്ത പ്രദേശങ്ങളില്‍, റോഡ് നേരെയായാലുടന്‍ ഇന്ധനവിതരണം പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button