ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ ലഡാക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ക്രിക്കറ്റ് താരവും ലഫ്. കേണലുമായ എം.എസ്. ധോണിയായിരിക്കുമെന്ന് സൂചന. ബിസിസിഐയില്‍നിന്ന് രണ്ട് മാസം അവധിയെടുത്ത് ധോണി സൈനിക സേവനത്തിനായി വിട്ടുനില്‍ക്കുകയാണ്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ പാരച്യൂട്ട് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണലാണ് ധോണി. പുല്‍വായില്‍ സൈന്യത്തോടൊപ്പം നിലവില്‍ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.
Post Your Comments