കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപകമായിരിക്കെ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സൈനികസഹായം തേടി. സൈനിക എഞ്ചിനിയറിംഗ് ഫോഴ്സിന്റെ സഹായവും തേടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരും.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം മറ്റന്നാൾ രാവിലെ വരെ അടച്ചിടാന്‍ തീരുമാനിച്ചു. സിയാല്‍ (കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) ആണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments