Latest NewsKerala

വീട് നിര്‍മ്മിക്കാനുള്ള പണവുമായി കരാറുകാരന്‍ മുങ്ങി; പരാതികള്‍ക്ക് ഫലമില്ലാതായതോടെ വീട്ടമ്മ ആത്മഹത്യ ചെയ്തു

 

കൊല്ലം: വീട് നിര്‍മ്മിക്കാന്‍ ല്‍കിയ പണവുമായി കരാറുകാരന്‍ നാടുവിട്ടതോടെ വീട്ടമ്മ ആത്മഹത്യ ചെയ്തു. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ വിജയകുമാരിയാണ് കരാറുകാരന്‍ പറ്റിച്ചതിന്‍ മനംനൊന്ത് ജീവനൊടുക്കിയത്. സംഭവത്തെ തുടര്‍ന്ന് നിരവധി തവണ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു എങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് നിരാശയിലായ ഇവര്‍ ജീവനൊടുക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ലൈഫ് പദ്ധതി പ്രകാരമാണ് വിജയകുമാരിക്ക് വീട് അനുവദിച്ചത്. ഇതിനായി കിട്ടിയ പണവും സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് കിട്ടിയ പണവും ചേര്‍ത്ത് ഒന്നര ലക്ഷം രൂപ ഇവര്‍ കരാറുകാരന് നല്‍കിയിരുന്നു. വീട് നിര്‍മ്മാണത്തിന് കരാര്‍ എടുത്ത തൊളിക്കുഴി സ്വദേശി അനില്‍ കുമാറിനാണ് ഇവര്‍ പണം നല്‍കിയത്. എന്നാല്‍ കെട്ടിടത്തിന്റെ തറ കെട്ടിയതൊഴിച്ചാല്‍ മറ്റൊരു പണിയും അനില്‍കുമാര്‍ നടത്തിയില്ല. പണി പൂര്‍ത്തീകരിക്കാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയ്യാറായിരുന്നില്ല.

ഇതോടെ പഞ്ചായത്ത് അധികൃതര്‍ക്കും പോലീസിനും വിജയകുമാരി പരാതി നല്‍കിയിരുന്നു. പ്രശ്‌ന പരിഹാരത്തിന് വാര്‍ഡ് മെമ്പറെ സമീപിച്ചെങ്കിലും വളരെ മോശം പ്രതികരണമായിരുന്നു വിജയകുമാരിക്ക് നേരിടേണ്ടി വന്നത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. ഇതിനിടെ കിട്ടിയ പണവുമായി അനില്‍കുമാര്‍ മുങ്ങുക കൂടി ചെയ്തതോടെ മാനസികമായി തകര്‍ന്ന വിജയകുമാരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button