KeralaLatest NewsIndia

സബ്‌ കളക്ടര്‍ രേണു രാജിനെതിരെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ

പട്ടയം, റീസര്‍വേ, കരമെടുക്കല്‍, കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങി ഒരുപാട് ജോലികള്‍ക്ക് സബ് കളക്ടര്‍ സമയം ഉപയോഗപ്പെടുത്തണമെന്നും,​ ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിലുള്ള ഇടപെടല്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജാക്കാട്: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ മലയിടിച്ചിലുണ്ടായത് പാറ പൊട്ടിക്കല്‍ മൂലമാണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ സബ്‌ കളക്ടര്‍ രേണു രാജിനെതിരെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ.വിനോദ സഞ്ചാര പദ്ധതികള്‍ മുടക്കാനുള്ള ചില ദൃശ്യമാദ്ധ്യമങ്ങളുടെ ഗൂഢാലോചനയില്‍ ദേവികുളം സബ്കളക്ടര്‍ പെട്ടുപോകരുത്. പട്ടയം, റീസര്‍വേ, കരമെടുക്കല്‍, കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങി ഒരുപാട് ജോലികള്‍ക്ക് സബ് കളക്ടര്‍ സമയം ഉപയോഗപ്പെടുത്തണമെന്നും,​ ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിലുള്ള ഇടപെടല്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

381 കോടി രൂപയുടെ പദ്ധതിയാണ് നടക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ റോഡിന്റെ പുനരുദ്ധാരണ ജോലികളാണ്. അതിന്റെ ശാസ്ത്രീയവശങ്ങള്‍ മനസിലാക്കാതെ മാദ്ധ്യമങ്ങളില്‍ പ്രചാരണം കിട്ടുന്നതിനായി പ്രസ്താവനകള്‍ നടത്തുന്നതിനോട് യോജിപ്പില്ലെന്ന് എസ്. രാജേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.നേരത്തേ,​ പഴയ മൂന്നാറില്‍ റവന്യൂവകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് കെട്ടിടം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തടയുകയും സബ് കളക്ടറെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തത് വിവാദമായിരുന്നു.

വീട്ടിലെ അംഗമാണെന്നു കരുതിയാണ് അങ്ങനെ പെരുമാറിയതെന്നു പറഞ്ഞ് എം.എല്‍.എ അന്ന് തടിതപ്പിയെങ്കിലും,​ പാര്‍ട്ടിയുടെ ശകാരം കേള്‍ക്കേണ്ടി വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button