തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് കത്തി കുത്ത് കേസിലെ പ്രതികള്‍ പിഎസ്സി നടത്തിയ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ഡിജിപി ഇത് സംബന്ധിച്ച് നിർദേശം നൽകി. ഇതനുസരിച്ച് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബുധനാഴ്ച പി.എസ്.സി സെക്രട്ടറി ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചത്.
Also read : പിഎസ്‌സി പരീക്ഷ ക്രമക്കേട്: പൊലീസ് ക്യാമ്പിലെ ജീവനക്കാരനും കുടുങ്ങും
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് യൂണിറ്റായിരിക്കും അന്വേഷിക്കുക. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായ ശിവരജിത്ത്,പ്രണവ്, നസീം എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾക്ക് സന്ദേശങ്ങൾ അയച്ച നമ്പറിന്റെ ഉടമകളും പ്രതികളാവും. അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്നുണ്ടെങ്കില്‍ അക്കാര്യത്തിൽ ക്രൈംബ്രാഞ്ച് മേധാവി തീരുമാനമെടുക്കും.
Post Your Comments