തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടിയതില്‍ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. പൊലീസ് കേസ് അട്ടിമറിച്ചതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല. മുഖ്യമന്ത്രിയുടെ പരാജയമാണ് കേസ് അട്ടിമറിക്കാന്‍ കാരണമെന്നും തുടക്കം മുതലെ കേസ് പൊലീസ് അട്ടിമറിക്കുകയാണെന്നും സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ പൊതുസമൂഹത്തോട് കാണിച്ച ക്രൂരമായ നീതി നിഷേധമാണ് കേസിലുണ്ടായതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
Post Your Comments